ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടാവില്ല; പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്; വിവാദങ്ങളില്‍ പ്രതികരണവുമായി ലീഗ് നേതാവ് കെ.എം. ഷാജി
മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ലീഗ് നേതാവ് കെ.എം. ഷാജി. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ്, ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടാവില്ല. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങളെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.എം. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലീഗില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്ബോള് അലോസരപ്പെടുന്നവര്‍ ആ ജോലി തുടരുക. ഇന്നത്തെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണ്. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങള്‍. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്. അതു പറയാന്‍ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ല. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടാവില്ല. ഇവിടെയുണ്ടാവും തോളോട് തോള് ചേര്‍ന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായി.
നേരത്തെ ലീഗിലെ പ്രശ്നങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തിയും എതിര് പാര്‍ട്ടിക്കും കെ.ടി. ജലീലിനുമെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചും ഫേസ്ബുക്കിലൂടെ തന്നെ ഷാജി രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്്റെ ഭാഗമാണ്. മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസിലാവില്ലെന്നും ഷാജി പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha