മാനസാ വധക്കേസ്: വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വൈകിട്ട് ആറുമണിയോടെ കേരളത്തില്‍ എത്തിച്ചു; ട്രാന്‍സിസ്റ്റ് വാറന്റുള്ളതിനാല്‍ നാളെ രാവിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും, ഇരുവരുമൊന്നിച്ച് കാറില്‍ തോക്ക് വാങ്ങാന്‍ പോകുന്നതിന്റെയും, രഖിലിനെ പരിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്
ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബീഹാറില്‍ നിന്നും അറസ്റ്റിലായ പ്രതികളെ കേരളത്തില്‍ എത്തിച്ചു. പ്രതി രഖിലിന് തോക്ക് കൈമാറിയ മനേഷ് കുമാര്‍ വര്‍മ്മ, സോനുകുമാര്‍ മോദി എന്നിവരെയാണ് കൊച്ചിയില്‍ എത്തിച്ചത്.
ആലുവ റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ച പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യല്‍ രാത്രിയോടെ പൂര്‍ത്തിയാകും. വൈകീട്ട് ആറ് മണിയോടെയാണ് ഇരുവരെയും എസ്പി ഓഫീസില്‍ എത്തിച്ചത്. ട്രാന്‍സിസ്റ്റ് വാറന്റുള്ളതിനാല്‍ നാളെ രാവിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് ഇരുവരെയും പോലീസ് അറ്സ്റ്റ് ചെയ്തത്.
ബീഹാര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു പോലീസ് പ്രതികളെ പിടികൂടിയത്. ഇതിനായി ദിവസങ്ങളോളം അന്വേഷണ സംഘം ബീഹാറില്‍ തങ്ങി. ആദ്യം സോനുകുമാര്‍ മോദിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മനേഷ് കുമാറിന്റെ അറസ്റ്റ്. ഇരുവരുമൊന്നിച്ച് കാറില്‍ തോക്ക് വാങ്ങാന്‍ പോകുന്നതിന്റെയും, രഖിലിനെ പരിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha