'ദീപ്തമായ ആ വ്യക്തിത്വത്തിന് ആദരാഞ്ജലി'; ശരണ്യയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ്
പ്രശ്സ്ത അഭിനേത്രി ശരണ്യയുടെ നിര്യാണം അതീവ വേദനാജനകമാണ്. കടുത്ത രോഗാവസ്ഥയോടും ശാരീരിക പ്രയാസങ്ങളോടും പോരാടുകയായിരുന്നു അവര്‍. പ്രതീക്ഷ കൈവിടാതെ,
പുഞ്ചിരിയോടെ ശരണ്യ ഏറ്റവും കടുത്ത പരീക്ഷണത്തെ നേരിട്ടു. അസാമാന്യ ധൈര്യവും രോഗത്തോട് പോരാടാനുള്ള ആര്‍ജവവും അവര്‍ കാണിച്ചു. വലിയൊരു മാതൃകയും പാഠവുമായി മാറുകയാണ് ശരണ്യ.
ദീപ്തമായ ആ വ്യക്തിത്വത്തിന് ആദരാഞ്ജലി. ശരണ്യക്കും മാതാവിനും ഒപ്പം ഈ കഠിന കാലമാകെ താങ്ങും തണലുമായി നിന്ന സീമാ ജി.നായരും മറ്റ് സുഹൃത്തുക്കളും കാരുണ്യത്തിന്റെ വലിയ മാതൃകയാണ് നമുക്കു മുന്നില്‍ വെച്ചിരിക്കുന്നത്. അതും ഈ ദുഖ നിമിഷത്തില്‍ ഓര്‍ക്കേണ്ടതാണ് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha