മോഷണശ്രമം തടയാന്‍ ശ്രമിച്ച യുവതിക്ക് നാടോടി സംഘത്തിന്റെ ആക്രമണം; യുവതിക്ക് കഴുത്തിലും കാലിലും പരിക്ക്
പട്ടാപകല്‍ മോഷണശ്രമം തടയാന്‍ ശ്രമിച്ച യുവതിക്ക് നാടോടി സംഘത്തിന്റെ ആക്രമണത്തില്‍ പരിക്ക്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ കടാതിയിലാണ് സംഭവം.
മൂവാറ്റുപുഴ കടാതി നടുക്കുടിയില്‍ എന്‍.എന്‍. ബിജുവിന്റെ മകള്‍ കൃഷ്ണയെയാണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയുടെ കഴുത്തിലും കാലിലും പരിക്കേറ്റു.
വീട്ടില്‍ നിന്ന് പണ മടങ്ങിയ പഴ്സ് കാണാതായി. പെണ്‍കുട്ടിയെ ആക്രമിച്ച് രക്ഷപെ ട്ട നാടോടി സംഘത്തിനായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha