Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തിൽ ഇന്നും ഉയർന്ന് ടിപിആർ... പരിശോധന വീണ്ടും കുറച്ചു; ആശങ്ക!

09 AUGUST 2021 11:29 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. പരിഷ്കാരങ്ങൾ കൊണ്ട് വരുമ്പോഴും കേരളത്തിൽ ടിപിആർ ഇപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ ഉയരുന്നതിനിടെയാണ് ഇളവുകള്‍ നിലവില്‍ വരുന്നത് എന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്.

കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഇതേസമയം, സംസ്ഥാനത്തെ കടകള്‍ ഇന്ന് മുതല്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ തുറന്ന് പ്രരവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. സംസ്ഥാനത്തെ ബീച്ചുകള്‍ ഇന്നു മുതലും മാളുകള്‍ ബുധനാഴ്ച മുതലും പ്രവര്‍ത്തിച്ചു തുടങ്ങും.

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ എത്തുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അടുത്ത രണ്ട് ഞായറാഴ്ചകളായ 15നും 22നും ലോക്ഡൗണ്‍ ഉണ്ടാകില്ല.

അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തന്നെയാണ് തമിഴ്‌നാട് സര്‍ക്കാരും മുന്നോട്ട് പോകുന്നത്. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. തമിഴ്‌നാട് ദേവസ്വം മന്ത്രിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

കേരളത്തില്‍ നിന്ന് ആലപ്പി എക്‌സ്പ്രസില്‍ എത്തിയെ യാത്രക്കാരെയാണ് പരിശോധിക്കാന്‍ മന്ത്രി നേത്യത്വം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും കര്‍ശന പരിശോധനകളാണ് ഇന്ന് മുതല്‍ നടക്കുക. കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (15 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (22 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (46 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (58 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

Malayali Vartha Recommends