കാരണം ഇല്ലാതെ വീടിന് സമീപം നിന്ന യുവാവിനെ ലാത്തി കൊണ്ട് മർദ്ദിച്ച സംഭവത്തിൽ കഴക്കൂട്ടം എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു; മര്‍ദ്ദിച്ചത് കഴക്കൂട്ടം സിഐയും എസ്‌ഐയും ചേര്‍ന്ന സംഘം:- മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുകൾ: സ്ഥിരം മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രത്തിലായിരുന്നു ഷിബു നിന്നതെന്ന വാദവുമായി പോലീസ്

കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് നടപടിയെടുത്തത്. മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
വീടിന് സമീപം നിന്ന യുവാവിനെ പോലിസ് മര്‍ദ്ദിച്ച സംഭവത്തിൽ കഴക്കൂട്ടം എസ്‌ഐ വിഷ്ണുവിനെ സസ്‌പെന്റ് ചെയ്തു. സിറ്റി പോലിസ് കമ്മിഷണറാണ് അന്വേഷണവിധേയമായി വിഷ്ണുവിനെ സസ്‌പെന്റ് ചെയതത്. മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പുതിയ വീടിന് സമീപം നിൽക്കവേ കാറിലെത്തിയ പൊലീസ് സംഘം മര്‍ദിച്ചുവെന്നാണ് പരാതി. ലാത്തി കൊണ്ട് പല തവണ തന്നെ അടിച്ചുവെന്ന് ഷിബുകുമാര്‍ പറഞ്ഞു. ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. ഷിബുവിനെ കാരണമൊന്നും ചോദിക്കാതെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. കഴക്കൂട്ടം സിഐയും എസ്‌ഐയും ചേര്‍ന്ന സംഘവുമാണ് മര്‍ദ്ദിച്ചത്.
എന്തിനാണ് അടിക്കുന്നതെന്നോ, തെറ്റെന്തോ പറയാതെയാണ് പോലിസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ഷിബു കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. എന്നാല്‍, സ്ഥിരം മദ്യപരുടേയും സാമൂഹ്യവിരുദ്ധരുടേയും കേന്ദ്രത്തിലായിരുന്നു ഷിബു നിന്നതെന്നായിരുന്നു പോലിസിന്റെ വാദം. സാമൂഹ്യ വിരുദ്ധരെ ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം.
കഴക്കൂട്ടം മേല്‍പാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചുവെന്നും അതിന്റെ ഭാഗമായി സ്ഥലത്ത് പട്രോളിംഗിനെത്തിയാതാണെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























