മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം; സംഭവത്തില്‍ ഒരാള്‍ പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് വെക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹില്‍പാലസ് പൊലീസാണ് ഇയാളെ പിടികൂടിയത്. വൈക്കം പൊലീസിന് കൈമാറും.
കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തപ്പുണിത്തുറയില്‍ വെച്ചായിരുന്നു ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലിഫ് ഹൗസിലേക്ക് മൂന്നു ദിവസം മുമ്ബാണ് സന്ദേശമെത്തിയത്. തന്റെ സുഹൃത്തിന് പൊലീസ് മര്‍ദനമേറ്റെന്നും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു അനിയുടെ സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























