Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പിണറായി പോലീസിന് എന്തുമാവാം! സ്വന്തം വീട്ടിൽ നിന്നാലും അടി കിട്ടും... പിഴ ചുമത്തുന്നത് അപരാധമല്ല.. തലസ്ഥാനത്ത് കൊടിയ മർദ്ദനം... എന്നാ പിന്നെ അനുഭവിച്ചോ...

10 AUGUST 2021 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കേരളത്തിൽ ശരിക്കും എന്താണ് സംഭവിക്കുന്നത്? ഇതൊന്നും ചോ​ദിക്കാനും നിയന്ത്രിക്കാനും ഇവിടെങ്ങും ആരും ഇല്ലേ? നിയമസഭയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞ പോലെ ഇടതു കൈ കൊണ്ട് സാധാരണക്കാരിൽ നിന്നും പെറ്റി വാങ്ങി വലതു കൈ കൊണ്ട് കിറ്റ് കൊടുക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്.

കൊവിഡ് എന്ന മഹാമാരി വന്ന കാലം മുതൽ ജനങ്ങൾ ദുരിതം അനുഭവിച്ചു തുടങ്ങിയതാണ് ഇപ്പോഴും അതിന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. ഇതിനിടെയിലാണ് ജനദ്രോഹ നയങ്ങളമായി പോലീസും ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. ജനമൈത്രി പോലീസ് ജനങ്ങളോട് ഒട്ടു മയമില്ലാതെയാണ് ഇപ്പോൾ പ്രതികരിക്കുന്നത്.

സർക്കാർ ഉദ്യോ​ഗസ്ഥർക്കെന്താ കൊമ്പുണ്ടോ എന്ന പല്ലവി കാലാകാലങ്ങളായി ജനം ഉരുവിടുന്നതാണെങ്കിലും അതിന് ചെറിയ മാറ്റം വരുത്തി പോലീസുകാർക്ക് എന്താ രണ്ട് കൊമ്പാണോ ഉള്ളതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത്തരത്തിൽ അവരുടെ ചെയ്തികൾ നിരന്തരം ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്. പോലീസുകാർക്കെതിരെ ജനങ്ങൾ ആരോട് പരാതി പറയാൻ ആണ്? അല്ലേ!

ഇത് തന്നെയാണ് അവരെ ഇത്തരത്തിൽ അധികാരത്തിന്റെ അഹന്തമൂലം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ ഉൾപ്രേരകം ആകുന്നതും. ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് മലയാളി വാർത്ത പുറത്ത് വിടുന്നതും. പോലീസ് അകാരണമായി മർദിച്ചെന്നു വെളിപ്പെടുത്തിക്കൊണ്ട് തിരുവന്തപുരത്ത് നിന്നാണ് ഒരു യുവാവ് പരാതി ഉന്നയിച്ചിരിക്കുന്നത്.

തന്റെ വീടിന്റെ പണി നടക്കുന്ന സാഹചര്യത്തിൽ വീടിനു സമീപം നിന്ന കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ ഷിബുകുമാർ യുവാവിനെയാണ് പോലീസ് അകാരണമായി മർദിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി സമർപ്പിച്ചത്.

ഇയാളുടെ മുതുകിലും തോളിലും ഇടുപ്പിലും അടിയേറ്റ പാടുകളുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ വഴിയും പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയായിരുന്നു കഴക്കൂട്ടത്ത് സംഭവം നടന്നത്.

ഇതിനെ കുറിച്ച് മാധ്യമങ്ങളോട് ഷിബു വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. പണി നടന്നുവരുന്ന വീട്ടിൽ വന്നു തിരിച്ച് പോകാൻ തുടങ്ങിയ തന്നെ കാറിലെത്തിയ പോലീസ് സംഘം ലാത്തി കൊണ്ട് പൊതിരെ തല്ലുകയായിരുന്നു. കഴക്കൂട്ടം എസ്. ഐ. വിഷ്ണുവാണ് തന്നെ മർദിച്ചതെന്നാണ് ഷിബുവിന്റെ പ്രധാന ആരോപണം.

ഇവരൊരു ചുവന്ന കാറിലാണ് എത്തിയതെന്നും വഴിയരികിൽ നിൽക്കുകയായിരുന്ന തന്നെ നിരന്തരം മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ഷിബു. പരിക്കേറ്റ ശേഷം ഷിബു ഞായറാഴ്ച ആശുപത്രിയിൽ ചികിൽസ തേടിയിട്ടുമുണ്ട്.

ഈയൊരു വിഷയത്തിൽ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവർക്കാണ് ഇയാൾ പരാതി നൽകിയത്. ലോക്ക്ഡൗൺ ലംഘിച്ചു എന്നതിന് ഇത്തരത്തിൽ കാരണം പോലും കേൾക്കാതെ ഒരു വ്യക്തിയെ മർദ്ദിക്കേണ്ട കാര്യമുണ്ടോ എന്ന് തന്നെയാണ് ഷിബുവും ചോദിക്കുന്നത്. ഇതിനു പകരമായി പിഴ ഈടാക്കിയിരുന്നെങ്കിലും സാരമില്ലായിരുന്നു എന്നാണ് ഇയാൾ വ്യക്തമാക്കിയിട്ടുള്ളത്.

കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം താവളമാക്കി മാറ്റാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് സ്ഥരം പരാതികളും ലഭിക്കാറുണ്ട്. ഇക്കാര്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയത്.

ഞായറാഴ്ച ഇവിടെ പരസ്യ മദ്യപാനം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് രാത്രി പത്തു മണിയോടെ ഇവിടെ എത്തിയത്. പോലീസിനെ കണ്ട് ചിലർ ഓടിപ്പോയി. ബാക്കിയുണ്ടായ സാമൂഹ്യ വിരുദ്ധരെ അടിച്ചോടിക്കുകയായിരുന്നു തങ്ങൾ എന്നാണ് ഒരു പോലീസ് പറയുന്നത്. ഈ പ്രദേശത്ത് മദ്യ-മയക്കുമരുന്നു സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും പോലീസ് തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാലിപ്പോൾ ഈയൊരു വാർത്ത വൈറലായി മാറിയതോടെ, സംഭവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആരോപണ വിധേയനായ കഴക്കൂട്ടം എസ് ഐ വിമലിനെ സസ്പെന്റ് ചെയ്തു എന്നും വാർത്തകൾ ലഭിക്കുന്നുണ്ട്.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. യുവാവിന്റെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. തികച്ചും മാതൃകാപരം എന്നൊന്നും ഈയൊരു തീരുമാനത്തെ വിശേഷിപ്പിക്കാൻ സാധിക്കില്ല. കാരണം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും.

ഈയൊരു കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി. കഴിഞ്ഞ മൂന്ന് മാസത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പിഴയായി കേരള സര്‍ക്കാരിന് ലഭിച്ചത് 125 കോടി രൂപയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന മെയ് 8 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച ആഗസ്ത് നാലുവരെ പൊലീസ് 17.75 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ നിന്ന് 125 കോടി രൂപയാണ് ഫൈനായി ഈടാക്കിയത്. ഇതേകാലയളവില്‍ തന്നെ ക്വാറന്റീനില്‍ നിന്ന് പുറത്തുകടന്നതിന് 5920 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2000 രൂപയാണ് ഇവരില്‍ നിന്ന് ഫൈനായി ഈടാക്കിയത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം മാസ്‌ക് ധരിക്കാത്തതിന് 500 രൂപയാണ് ഫൈന്‍. ആകെ രജിസ്റ്റര്‍ ചെയ്ത 10.7 ലക്ഷം കേസുകളില്‍ നിന്ന് 53.6 കോടി രൂപയാണ് ലഭിച്ചത്. ഇതെല്ലാം പാവപ്പെട്ട കൂലിപണിക്കാരനും ചുമട്ടു തൊഴിലാളിയും വ്യാപാരിയും ഒക്കെ ഒടുക്കുന്ന അവന്റെ വിയർപ്പിന്റെ വിലയാണ്.

കോവിഡ് കാലത്ത് പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പറയുന്നത്. പോലീസിന്റെ ത്യാഗ പൂര്‍ണമായ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ആഹ്വാനം. ദിവസവും പോലീസിനെതിരേ പ്രതിപക്ഷം നുണ പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുകയാണ്. പോലീസിന്റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെ നിസാരവത്കരിക്കരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ശരിയാണ് നിരന്തരം കഷ്ടപ്പാടും ദുരിതവും ജീവൻ പോലും പണയം വച്ചൊക്കെയാണ് അവർ ജനസേവനം നടത്തുന്നത്. പക്ഷേ അവരുടെ ഫ്രസ്ട്രേഷൻ ജനങ്ങൾക്ക് മേൽ തീർക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ.

കഴിഞ്ഞ ദിവസമായിരുന്നു ബലിയിടാൻ പോയ കുറ്റത്തിന് 2000 രൂപ പിഴ വാങ്ങി 500 രൂപയുടെ രസീത് കൊടുത്ത കേസിൽ എഎസ്ഐക്ക് അന്വേഷണ വിധേയമായ നടപടി സ്വീകരിച്ചത്. ഇത്തരത്തിൽ സംഭവങ്ങൾ ഒട്ടനവധിയാണ്. കൊറോണ കാലത്ത് മാത്രം വിരലിലെണ്ണാവുന്നതിനും അപ്പുറമാണ് ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ളത്. ഇത് ഇനിയും തുടരും. ജനങ്ങൾ നോക്കുകുത്തികളും വിഢികളും ആവുക തന്നെ ചെയ്യും. ഖജനാവിലാകട്ടെ കീശ നിറയും.

ലോക്ക്ഡൗൺ കാലത്ത് 150 ലേറെ തവണ യുവാവിന് പിഴ നൽകിയ സംഭവം നമ്മളിൽ കുറച്ച് പേരെങ്കിലും വായിച്ചതാണ്. രസീതുമാലയുമായി നിൽക്കുന്ന റിയാസ് എന്ന യുവാവിന്റെ പ്രതിഷേധവും ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ പറയാൻ എണ്ണിയാലൊടുങ്ങാത്ത ഇരകൾ ഇനിയും വരാതിരിക്കട്ടെ..... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends