പി.ആര്‍. ശ്രീജേഷിന് ഉജ്വല വരവേൽപ്പ്... കേരളത്തിന്റെ അഭിമാനം, ഇന്ത്യയുടെ വൻമതിലിന് വൻ സ്വീകരണം... വിവാദങ്ങൾക്കിടെ ആഘോഷം

നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് വൻ വരവേൽപ്പ് നടത്താനായിരുന്നു തീരുമാനിച്ചത്.
അതിന്റെ ഭാഗമായി ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് ഉജ്വല സ്വീകരണമാണ് കൊച്ചിയിൽ ലഭിച്ചത്. ദില്ലിയിൽ നിന്ന് ഇന്ന് വൈകിട്ടാണ് ശ്രീജേഷ് നാട്ടിലെത്തിയത്.
ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തുന്നത്. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായാണ് പൊതുവെയുള്ള ആക്ഷേപം.
ഒളിംപിക്‌സിലെ ചരിത്ര നേട്ടത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന ശ്രീജേഷിന് വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കിയിരിക്കുകയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍ നേരിട്ടെത്തും. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതേസമയം ശ്രീജേഷിനുള്ള പാരിതോഷികം ഉടൻ പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ടോക്കിയോയില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു.
ഇതുകൂടാതെ, പി.ആര്‍. ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസിന്‍റെ പ്രഖ്യാപനം.
ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























