Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വീണ്ടും അത് സംഭവിച്ചു... വീണ്ടും ‘കുറുവ’ മോഡൽ... കൃഷ്ണയെ കുരുക്കിട്ട് വീഴ്തി തട്ടിയെടുത്തു... രക്ഷപെട്ടത് തലനാരിഴക്ക്...

10 AUGUST 2021 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

സമൂഹ മാധ്യമങ്ങളിൽ കുറുവ സംഘം പത്തനംതിട്ട ജില്ലയിൽ എത്തി എന്ന വ്യാജ വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഇതിനെ വളരെ ജാഗ്രതയോടെയാണ് ജനങ്ങൾ ശ്രവിച്ചതും.

ഈ മാസം ആദ്യ ആഴ്ച മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത ഏറെ ഭീതിയോടെയാണ് ജില്ലയിലെ ജനങ്ങൾ കാണുന്നത്. തമിഴ്‌നാട്ടിലെ കൊടും ക്രിമിനലും മോഷ്ടാക്കളുമായ കുറുവ സംഘം കേരളത്തില്‍ എത്തിയെന്നായിരുന്നു പ്രചരണം.

എന്നാൽ ചിലർ പ്രചരിപ്പിച്ച ഈ വാര്‍ത്ത ഉടന്‍ തന്നെ കേരളാ പോലീസ് നിഷേധിക്കുകയും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരിലെ മധുക്കരയില്‍ കുറുവ സംഘം കടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചത് അടിസ്ഥാനമാക്കിയായിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാലിപ്പോൾ അതിന് സാമ്യമുള്ള സംഭവമാണ് മൂവാറ്റുപുഴയിൽ സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘമാണ് മൂവാറ്റുപുഴയിൽ എത്തിയതായി സംശയിക്കുന്നത്. എന്നാൽ ഇവർ കുറുവാ സംഘത്തിൽ പെട്ടതാണെന്നുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മൂവാറ്റുപുഴ കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ മകൾ എൽഎൽബി വിദ്യാർഥിനി കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്.

പ്രതിരോധത്തിനിടെ കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച വിദ്യാർഥിനിയെ ആക്രമിച്ച ഇവർക്കായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അന്വേഷണമാണ് നടത്തിയത്,

എന്നാൽ ഇവരെ കണ്ടെത്താനായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വീടിനു പിറകിലെ അടച്ചിട്ടിരുന്ന വാതിൽ തുറന്നായിരുന്നു മോഷണം നടത്തിയത്. കുറുവ സംഘത്തെ ചൊല്ലിയുള്ള ഭീതി ഉയർന്നിരിക്കുന്നതിനിടെയാണു നാടോടി സംഘത്തിന്റെ മോഷണം.

ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് നാടോടി സംഘത്തിലെ സ്ത്രീ വീടിനകത്തേക്ക് കയറികൂടിയത്. നാട്ടിൽ വാഹന വിൽപ്പന നടത്തുന്ന ബിജുവിന്റെ വീട്ടിലാണു മോഷണം നടന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണ മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.

ക്ലാസിനിടെ അമ്മയുടെ മുറിയിൽ നിന്നുള്ള ശബ്ദം കേട്ട് ഇവിടേക്ക് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്സും സ്ത്രീയുടെ കൈവശം വയ്ക്കുന്നത് കൃഷ്ണ കണ്ടു.

കുട്ടി തന്നെ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ സ്ത്രീ ബ്ലൂടൂത്ത് ഫോണിലൂടെ ആശയ വിനിമയം നടത്തിയിരുന്നതായും കൃഷ്ണ പറയുന്നുണ്ട്. ഇവരിൽ നിന്ന് ആഭരണവും പഴ്സും തിരിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഇവർ ശക്തമായി പ്രതിരോധിച്ചു. ആഭരണ പെട്ടിയും പഴ്സും തിരിച്ചു പിടിക്കാൻ സർവ ശക്തിയും എടുത്ത് പ്രതിരോധിച്ചിട്ടും സ്ത്രീ അൽപം പോലും ഭയന്നില്ലെന്നാണ് കൃഷ്ണ പറയുന്നത്.

ഇതിലൂടെ ഇവർ എത്രത്തോളം വൈദ​ഗ്ധ്യം നേടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഉടൻ തന്നെ കൃഷ്ണ ഒരു വടി എടുത്ത് ഇവരെ ആക്രമിച്ചപ്പോൾ കുട്ടിയുടെ കാലിൽ പ്രത്യേക രീതിയിൽ ലോക്കിട്ടു. ഇവരുമായി മല്ലിടുന്നതിനിടെ കൃഷ്ണയുടെ കഴുത്തിൽ പരുക്കേറ്റു. ഇതിനു ശേഷമാണ് വീട്ടിൽ കിടന്നിരുന്ന വടിയെടുത്ത് ഇവരെ തല്ലിയത്.

ഈ പ്രയോ​ഗത്തിൽ കുറച്ച് സമയം കൃഷ്ണയ്ക്ക് നടക്കാൻ സാധിച്ചിരുന്നില്ല, നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചു വാങ്ങിയിരുന്നു. ഗേറ്റിനു പുറത്ത് മറ്റൊരു സ്ത്രീയെയും ഇതിനിടെ കണ്ടിരുന്നുവെന്ന് കൃഷ്ണ പറയുന്നു. ആഭരണങ്ങൾ കിട്ടിയെങ്കിലും പഴ്സിലെ പണം നഷ്ടപ്പെട്ടു.പിന്നീട് അൽപ നേരം കഴിഞ്ഞാണ് കൃഷ്ണയ്ക്ക് എഴുന്നേൽക്കാൽ ‌സാധിച്ചതും.

എന്നാൽ ഒരു ശബ്ദം പോലും ഇവരിൽ നിന്നുണ്ടായില്ല. മുഖത്തു ഭാവമാറ്റവും ഉണ്ടായില്ല. വലിയ ശബ്ദത്തിൽ നിലവിളിച്ചപ്പോഴാണ് കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിച്ചത്. അതോടെ കൃഷ്ണയ്ക്ക് കാൽ ചലിപ്പിക്കാൻ കഴിയാതെ വന്നു. ഇതിനിടയിൽ ഇവർ സാവധാനം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. ആയോധന കലയിൽ അറിയുന്നവരാകണം നാടോടി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണു സംശയം.

ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചിരുന്നു, എന്നിരുന്നാലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. ഇനി ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്ത് എത്തും എന്ന് തന്നെയാണ് കരുതുന്നത്.

വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന സംഘമാണിത് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവർ ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ആശയ വിനിമയം നടത്തിയാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. ഇവരെ ഉടനെ കണ്ടെത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends