ഇ ബുള്‍ജറ്റിനെ പിന്തുണച്ച് പൊലീസിനെയും മോട്ടര്‍ വാഹന വകുപ്പിനെയും അധിക്ഷേപിച്ച യൂട്യൂബര്‍ അറസ്റ്റില്‍; സമൂഹ മാധ്യമങ്ങളിൽ വൈറലായി അധിക്ഷേപ വീഡിയോ
പോലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യൂടൂബറെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് പിടി കൂടിയത്. ഇ ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ
കഴിഞ്ഞ ദിവസമാണ് റിച്ചാര്‍ഡ് തന്റെ യൂടൂബ് ചാനലിലൂടെ കേട്ടാല്‍ അറക്കുന്ന വാക്കുകളാല്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. 4 മിനിറ്റും 11 സെക്കന്റുമുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഇ ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ.
ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ സി.ഐ മുഹമദ്ഖാന്റെ സഹായത്തോടെ ശക്തികുളങ്ങര സി.ഐ ബിജു പ്രതിയെ പിടികൂടി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുത്തു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി റിച്ചാര്‍ഡിന്റെ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് ലാബിലേക്ക് അയക്കും.ഐ.പി.സി.153,294.ബി,34 വകുപ്പുകള്‍ പ്രകാരം സാമൂഹ്യ മാധ്യമങ്ങളിലൂടെ കലാപാഹ്വാനം, അസഭ്യവര്‍ഷം,
തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയും ഈ ദൃശ്യങ്ങള്‍ യ്യുട്യൂബില് പങ്കിടുകയും ചെയ്ത എറണാകുളം സ്വദേശിയും പോലീസ് നിരീക്ഷണത്തിലാണ്.
നേരത്തേ എയര്‍ ഗണ്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ആളാണ് റിച്ചാര്‍ഡ്. സമൂഹ മാധ്യമങ്ങളില്‍ 'പൊളിസാനം' എന്ന അപരനാമത്തിലാണ് റിച്ചാര്‍ഡ് അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha