പെരുവൂരിൽ ലോറിയില്‍ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
പെരുമ്പാവൂരിൽ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. അയ്മുറി കളപുരക്കല്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന് ജിത്തുവാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ കളപ്പുരയ്ക്കല്‍ വീട്ടില്‍ മത്തായിയുടെ മകന് ജെസ്റ്റിനെ (23) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം.സി റോഡ് ഒക്കലില്‍ വച്ച് കഴിഞ്ഞ രാത്രിയിലാണ് സംഭവം. കാലടി കൈപ്പട്ടൂരില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരും വഴിയാണ് അപകടം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിത്തുവിന്റെ ജീവന് രക്ഷിക്കാനായില്ല. മാതാവ്: ലില്ലി. സഹോദരി ഗീതു.
https://www.facebook.com/Malayalivartha