റെയ്ഡിന്‍റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടു ; ഡി വൈ എസ് പി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു

ആറ്റിങ്ങല്‍ മുന്‍ ഡിവൈഎസ്പി എസ്.വൈ.സുരേഷിനെ കൈക്കൂലിയുടെ പേരിൽ സസ്പെന്‍ഡ് ചെയ്തു. വര്‍ക്കലയിലുള്ള റിസോര്‍ട്ട് റെയ്ഡ് ചെയ്ത ശേഷം കൈക്കൂലി ചോദിച്ചെന്ന ഉടമയുടെ പരാതിയിളെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ട് ഇടനിലക്കാര്‍ മുഖേന റിസോര്‍ട്ട് ഉടമകളെ കേസില്‍ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. പേട്ട സിഐയായിരിക്കുമ്ബോള്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനും സുരേഷിനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്.
കടയ്ക്കാവൂരില്‍ മകന്‍റെ മൊഴിയില്‍ അമ്മക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു.
https://www.facebook.com/Malayalivartha























