അൻപത് വർഷം പൂർത്തീകരിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷം! കൊവിഡ് കാലത്ത് പണച്ചെലവുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി

ചലച്ചിത്ര രംഗത്ത് എത്തിയിട്ട് അന്‍പത് വര്‍ഷം പൂർത്തീകരിച്ചിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. അൻപത് വർഷം പൂർത്തീകരിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി കേരളം ഗവൺമെന്റിനെ അറിയിച്ചിരിക്കുകയാണ്.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ്താ മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മന്ത്രി സജി ചെറിയാനെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറയുകയും ചെയ്തു. കെ,എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha























