കൂട്ടുകാരിക്കും മകനും വീട്ടില്‍ അഭയം കൊടുത്തു... 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മകന്‍

പതിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് പൊലീസ് പിടിയില്‍. ആലുവ തേവയ്ക്കല്‍ സ്വദേശിയാണ് കസ്റ്റഡിയിലായത്. ദീര്‍ഘനാളായി ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നു വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
വയറുവേദനയ്ക്ക് ചികിത്സിക്കാന്‍ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് എട്ടു മാസം ഗര്‍ഭിണിയാണെന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പിടിയിലായത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമ്മയും പ്രതിയും കുറച്ചു കാലമായി പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചെറിയ വീട് ആയിരുന്നതിനാല്‍ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതും.
സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയില്‍ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും അമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആകാത്ത സാഹചര്യത്തില്‍ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യാതിരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























