ബിനീഷ് കോടിയേരി സമൂഹത്തില്‍ നല്ല ബന്ധമുള്ള വ്യക്തി, ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചില്‍ വാദം ആരംഭിച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചില്‍ വാദം ആരംഭിച്ചു. ബിനീഷിനുവേണ്ടി അഡ്വ. ഗുരുകൃഷ്ണകുമാര്‍ ഹാജരായി. സമൂഹത്തില്‍ നല്ല ബന്ധമുള്ള വ്യക്തിയാണ്
ബിനീഷെന്നും പിതാവ് കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദം നാലാം സ്റ്റേജ് എത്തിയിരിക്കുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. ബുധനാഴ്ച വൈകീട്ടാണ് ഹൈകോടതി ജസ്റ്റിസ് എം.ജി. ഉമ ജാമ്യാപേക്ഷ പരിഗണിച്ചത്.
ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച ഹൈകോടതിയുടെ പഴയ ബെഞ്ചില്‍ ഉന്നയിച്ച അതേ കാര്യങ്ങള്‍ തന്നെ പുതിയ ബെഞ്ചില്‍ ബിനീഷിെന്‍റ അഭിഭാഷകന്‍ ആവര്‍ത്തിച്ചു. ആഗസ്റ്റ് 19ന് ബിനീഷിെന്‍റ അഭിഭാഷകന്റെ തുടര്‍ വാദം നടക്കും.
ഇതിനു ശേഷമായിരിക്കും ഇ.ഡിയുടെ എതിര്‍വാദം നടക്കുക. ജാമ്യാപേക്ഷ പഴയ ബെഞ്ച് പരിഗണിക്കണമെന്നായിരുന്നു നേരത്തെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് പുതിയ ബെഞ്ച് തന്നെ പരിഗണിച്ചാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറിയതിനാലാണ് കേസ് പുതിയ ബെഞ്ചിന് വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha























