വിദ്യാര്‍ത്ഥിയോട് ലൈംഗികാതിക്രമം; പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

വയനാട് വൈത്തിരിയില്‍ പത്താംക്സാസ് വിദ്യാര്‍ത്ഥിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രധാന അധ്യാപകന്‍ അറസ്റ്റിലായി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് കൊളഗപ്പാറ സ്വദേശിയായ അധ്യാപകനാണ് ലൈംഗിക അതിക്രമം നടത്തിയത്. അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം വൈത്തിരി പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
https://www.facebook.com/Malayalivartha























