Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ വന്ന നവജാത ശിശു അവശനിലയിലായി; 24 കാരനായ കാമുകനും 37 കാരിയായ കാമുകിയും കുടുങ്ങി

11 AUGUST 2021 11:20 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു.... മുറിക്കകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ... വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി, പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് പോലീസ്

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്

പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും

കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ വന്ന നവജാത ശിശു അവശനിലയിലായി.വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇതോടെ 24 കാരനായ കാമുകനും 37 കാരിയായ കാമുകിയും കുടുങ്ങി.പത്തനംതിട്ട പെരുംപെട്ടി സ്വദേശിയായ ബസ് ഡ്രൈവറും റാന്നി സ്വദേശിനിയായ യുവതിയുമാണ് ഊരാക്കുടുക്കിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വീട്ടമ്മയുടെ ഭര്‍ത്താവ് കുവൈറ്റിലാണ്. 16 വയസുള്ള ഒരു മകളും ഇവര്‍ക്കുണ്ട്.

താന്‍ കാരണം കാമുകിയുടെ കുടുംബത്തിന് കുഴപ്പമൊന്നും വരരുതെന്ന് കരുതി കുഞ്ഞിനെ തന്റെ വീട്ടില്‍ കൊണ്ടുപോയ കാമുകന്‍ ഇപ്പോള്‍ കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയാണ്. വീട്ടമ്മയും ഇതേ നിലപാട് ആവര്‍ത്തിക്കുന്നു. എന്നാല്‍ തെളിവുകള്‍ എതിരായതോടെ ഇവരുടെ വാദം ദുര്‍ബലമായി.
കുഞ്ഞ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലായതോടെ ഇരുവര്‍ക്കുമെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കേണ്ടിവരും. ഗര്‍ഭിണിയായ വിവരം വീട്ടമ്മ വീട്ടുകാരില്‍ നിന്നൊളിച്ച് വയ്ക്കുകയായിരുന്നു എന്നാണ് സൂചന. ജൂലൈ അവസാനത്തോടെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മറ്റാരും കൂടെ നില്‍ക്കാനില്ലാത്തതിനാല്‍ ഒരു ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കിയിരുന്നു. ശമ്ബളം കിട്ടില്ലെന്ന് മനസിലായഇവര്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലം വിട്ടു. ഈ യുവതിക്ക് ബൈസ്റ്റാന്‍ഡര്‍ അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ശഠിച്ചു. ആശുപതിയിലെ പ്രസവവാര്‍ഡില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ വേറെ ആരുമില്ലെന്നും താന്‍ മാത്രമേ ഉള്ളൂവെന്നും യുവാവ് അറിയിച്ചതോടെ ആശുപത്രി മാനേജ്‌മെന്റ് ഇയാളെ ബൈസ്റ്റാന്‍ഡര്‍ ആയി നിര്‍ത്താന്‍ അനുമതി നല്‍കി.
ജൂലൈ 28 ന് സിസേറിയനിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പോകുന്ന വഴിക്ക് തന്നെ യുവതി കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചു. ഭര്‍ത്താവും മകളും അറിയുമെന്നതിനാല്‍ സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്.
നവജാത ശിശുവുമായി വീട്ടിലേക്ക് പോയ യുവാവ് അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് പറഞ്ഞില്ല. എന്നാല്‍ മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ അവശ നിലയിലായതോടെ കുഞ്ഞിനെ വീണ്ടും അതേ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഒപ്പം യുവാവിന്റെ മാതാവും സഹോദരിയും ജില്ലാ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ സജിനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ പത്തനംതിട്ട ഓമല്ലൂര്‍ തണലിലേക്ക് മാറ്റി. പിന്നാലെ കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തി. കുട്ടി തങ്ങളുടേതല്ലെന്നാണ് മാതാവും കാമുകനും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പ്രസവിച്ചതിനും കൊണ്ടു പോയതിനുമെല്ലാം ആശുപത്രിയില്‍ രേഖയും സിസിടിവി ദൃശ്യങ്ങളുമുണ്ട്. അതിനാല്‍ പ്രസവിച്ചില്ലെന്ന വീട്ടമ്മയുടെ വാദം നിലനില്‍ക്കില്ല. എന്നാല്‍, കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദം പരിശോധിക്കാന്‍ ഇനി ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വരും.
നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം അമ്മയെ അറസ്റ്റ് ചെയ്യാം. എന്നാല്‍ കുട്ടി തന്റെയാണെന്ന് സമ്മതിച്ച് മാപ്പ് എഴുതി കൊടുത്താല്‍ അറസ്റ്റ് ഒഴിവാകും. അതിന് ശേഷം 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കിയാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയെ ഏറ്റെടുക്കും. ഇതിന് ശേഷം ഏറ്റെടുക്കുന്ന കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ദത്ത് നല്‍കും. അതിന് മുന്നോടിയായി ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും ചെയ്യും. കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് യുവാവിന്റെ വീട്ടുകാര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (20 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (30 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (43 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (4 hours ago)

Malayali Vartha Recommends