സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 4,000 രൂപ; പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിന് പിന്നാലെ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 4,000 രൂപ വീതം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപ വീതം ഉത്സവബത്തയായി നല്‍കും. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവ ബത്തയായി നല്‍കും.
കഴിഞ്ഞ വര്‍ഷത്തെ അതേ മാതൃകയിലാണ് ബോണസ് നല്‍കുക. ശന്പള പരിഷ്കരണം നടന്നിടത്ത് 34,000 രൂപയും പരിഷ്കരണം നടക്കാത്തിടത്ത് ഏകദേശം 31,000 രൂപ വരെ ശന്പളം വാങ്ങുന്നവര്‍ക്കു ബോണസിന് അര്‍ഹതയുണ്ടാകും. ജീവനക്കാര്‍ക്ക് 15,000 ഫെസ്റ്റിവല്‍ അഡ്വാന്‍സായി നല്‍കും. ഇത് അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം.
താല്‍ക്കാലിക- കരാര്‍- കണ്ടിജന്റ് ജീവനക്കാര്‍ക്ക് 5,000 രൂപയാണ് അഡ്വാന്‍സ്. സാന്പത്തികമായി കഴിവു ള്ളവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha























