വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി; ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ ആര്‍.ടി. ഒ നോട്ടീസ് പതിച്ചു

വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരുടെ വീട്ടില്‍ ഇരിട്ടി ജോ.ആര്‍.ടി. ഒ നോട്ടീസ് പതിച്ചു. റദ്ദാക്കാതിരിക്കാനുള്ള കാരണം ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നാണ് ഇന്നലെ രാവിലെ പതിച്ച നോട്ടീസില്‍ പറയുന്നത്. വാഹനത്തിന്റെ രൂപമാറ്റം തുടങ്ങി ഒന്‍പതോളം കുറ്റങ്ങളാണ് മോട്ടോര്‍ വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്.
ചൊവ്വാഴ്ച വൈകിട്ട് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ യുട്യൂബ് ചാനല്‍ മരവിപ്പിക്കാനുള്ള നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























