Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

17 വയസ്സിന് മൂപ്പുള്ള ഗൾഫുകാരന്റെ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ വളച്ചെടുത്ത് ഗർഭിണിയാക്കി ; 16 വയസുള്ള മകളും, കുവൈറ്റിലുമുള്ള ഭർത്താവും അറിയാതെ ഗർഭവും പ്രസവവും ഒളിപ്പിച്ചു:- ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായപ്പോൾ പശ്ചാത്താപം, മുലപ്പാൽ പോലും നൽകാതെ 24കാരനായ കാമുകന് ചോര കുഞ്ഞിനെ സമ്മാനിച്ച് വീട്ടമ്മ സ്ഥലം വിട്ടു! പത്തനംതിട്ടയിലെ അവിഹിതബന്ധം പുറത്തായത് മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിലായതോടെ:- പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

12 AUGUST 2021 05:20 AM IST
മലയാളി വാര്‍ത്ത

അവിഹിത ബന്ധത്തിൽ പിറന്ന ചോര കുഞ്ഞിനെ അമ്മ കാമുകന് നല്‍കി മുങ്ങിയ സംഭവത്തിൽ ഇരുവരും കുടുങ്ങി. പെരുമ്ബെട്ടി സ്വദേശി 24 വയസുള്ള ബസ് ഡ്രൈവര്‍ക്കാണ് മുപ്പത്തിയേഴുകാരിയില്‍ കുഞ്ഞ് പിറന്നത്. മുലപ്പാല്‍ പോലും നല്‍കാതെ ഭര്‍തൃമതിയായ യുവതി കുഞ്ഞിനെ കാമുകന് നല്‍കിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടായത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ബസ് ഡ്രൈവറായ 24കാരനുമായി പ്രവാസിയുടെ ഭാര്യ പ്രണയത്തിലായി അവിഹിത ഗർഭം ധരിക്കുകയായിരുന്നു. ഭർത്താവ് കുവൈറ്റിലായ യുവതിക്ക് പതിനാറ് വയസുള്ള മറ്റൊരു മകളുണ്ട്. വീട്ടുകാർ പോലും അറിയാതെയായിരുന്നു യുവതി ഗർഭിണിയായതും പ്രസവിച്ചതും. ജൂലൈ അവസാനത്തോടെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഒപ്പം ഹോം നസ്‌സിനെ നിർത്തിയെങ്കിലും സംഭവം പന്തിയല്ലെന്ന് കണ്ട് അടുത്ത ദിവസം ഹോം നഴ്സ് സ്ഥലം വിടുകയായിരുന്നു.

ബൈ സ്റ്റാന്‍ഡര്‍ അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ കർശനമായി പറഞ്ഞതോടെ ആശുപത്രി മാനേജ്മെന്റ് 24 കാരനെ ബൈ സ്റ്റാന്‍ഡര്‍ ആയി നിര്‍ത്താന്‍ പ്രത്യേകം അനുമതി നല്‍കി. ജൂലൈ 28 ന് യുവതി സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മുലപ്പാല് പോലും കുഞ്ഞിന് നൽകാതെ കാമുകന്റെ കയ്യിൽ കുട്ടിയെ ഏൽപ്പിച്ച് ഇവർ വീട്ടിലേയ്ക്ക് പോകുകയായിരുന്നു.

ഇതോടെ നവജാത ശിശുവുമായി യുവാവ് സ്വന്തം വീട്ടിലേക്ക് എത്തി. എന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനെതിരെ ഇയാളുടെ മാതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് ദിവസമായി മുലപ്പാല്‍ ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായി. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ കെ. സജിനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ കുട്ടിയുടെ 'അമ്മ താനല്ലെന്ന് വീട്ടമ്മയും, തന്റെ കുഞ്ഞല്ലെന്ന് കാമുകനും നിഷേധിക്കുന്നുണ്ട്. എന്നാൽ പ്രസവിച്ചതിനും കൊണ്ടു പോയതിനുമെല്ലാം ആശുപത്രിയില്‍ രേഖയും സിസിടിവി ദൃശ്യങ്ങളുമുണ്ട്. അതിനാല്‍ വീട്ടമ്മയുടെ വാദം നിലനിൽക്കില്ല. എന്നാല്‍, കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദം പരിശോധിക്കാന്‍ ഇനി ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടതുണ്ട്.

കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ കൈയിലായതോടെ രണ്ടു പേരും വെട്ടിലായിരിക്കുകയാണ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 പ്രകാരം അമ്മയെ അറസ്റ്റ് ചെയ്യാം. ഇനി, കുട്ടി തന്റെയാണെന്ന് സമ്മതിച്ച്‌ മാപ്പ് എഴുതി കൊടുത്താല്‍ അറസ്റ്റ് ഒഴിവാകും. അതിന് ശേഷം 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കിയാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുട്ടിയെ ഏറ്റെടുക്കും.

കുട്ടിയുടെ മേല്‍ ഒരു അവകാശവും ഉന്നയിക്കില്ലെന്നുള്ളതാണ് സമ്മത പത്രത്തില്‍ എഴുതേണ്ടത്. ഇതിന് ശേഷം ഏറ്റെടുക്കുന്ന കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ദത്ത് നല്‍കും. അതിന് മുന്നോടിയായി ഡിഎന്‍ പരിശോധനയിലൂടെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും ചെയ്യും. കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് യുവാവിന്റെ വീട്ടുകാര്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍, അങ്ങനെ നല്‍കാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ നിയമപരമായി നീങ്ങുമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (21 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (24 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (25 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (59 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends