സുഹൃത്തിന്റെ അമ്മയെ റബ്ബര്‍ തോട്ടത്തിൽ എത്തിച്ച് മാനഭംഗപ്പെടുത്താൻ ശ്രമം; മദ്യപിച്ച് ബോധം പോയ സുഹൃത്തിനെ സ്വന്തം വീട്ടിൽ കിടത്തി, സുഹൃത്തിന്റെ വീട്ടിലെത്തി പുരയിടത്തില്‍ ബോധമില്ലാതെ മകൻ കിടക്കുകയാണെന്ന് കള്ളം പറഞ്ഞ് റബ്ബര്‍ തോട്ടത്തിൽ എത്തിച്ചു:- പീഡന ശ്രമത്തിനിടെ വീട്ടമ്മ ബഹളം വച്ചത് വിനയായി- 23 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം നാവായിക്കുളത്ത് സുഹൃത്തിന്റെ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍. കുന്നുവിള വീട്ടില്‍ മോഹനന്റെ മകന്‍ പ്രദീപ് ആണ് അറസ്റ്റിലായത്.
രാത്രിയില്‍ വീട്ടമ്മയുടെ മകനൊപ്പം മദ്യപിച്ച പ്രതി ഇയാളെ സ്വന്തം വീട്ടില്‍ കിടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രദീപ് അവരുടെ മകന്‍ മദ്യപിച്ച് റബ്ബര്‍ തോട്ടത്തിലെ പുരയിടത്തില്‍ കിടക്കുകയാണെന്ന് അറിയിച്ചു.
ഇത് വിശ്വസിച്ച വീട്ടമ്മ പ്രദീപിനൊപ്പം റബ്ബര്‍ തോട്ടത്തിലെ പുരയിടത്തിലേക്ക് പോയി. ഇവിടെ വച്ച് വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍രുന്നു ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടികൂടിയെങ്കിലും പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട് സ്വന്തം വീട്ടിലെത്തി ഒളിച്ചിരിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























