Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മദ്യലഹരിയിലായിരുന്ന മകൻ വഴിവക്കിൽ നിന്ന അച്ഛനോട് കയർത്ത് സംസാരിച്ച് മർദ്ദിച്ചു; മര്‍ദ്ദനമേറ്റ കാര്യം അയൽവാസികളായ യുവാക്കളെ അറിയിച്ചതോടെ സംഘം ചേര്‍ന്നെത്തി മകനെ പഞ്ഞിക്കിട്ടു!!! തല്ല് കിട്ടിയ വൈരാഗ്യത്തിൽ ഉറങ്ങിക്കിടന്ന ബധിരനും മൂകനുമായ അച്ഛന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി, ടെറസിൽ ഒളിച്ച് മകൻ- കൊല്ലത്ത് സംഭവിച്ചത്

12 AUGUST 2021 06:04 AM IST
മലയാളി വാര്‍ത്ത

മദ്യലഹരിൽ ബധിരനും മൂകനുമായ അച്ഛനെ മകൻ കൊലപ്പെടുത്തി. കൊല്ലം പുളിയത്ത് മുക്കിന് സമീപം കൈരളി നഗര്‍-57ല്‍ ശ്രീമംഗലം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുഴിങ്കണ്ടം വയല്‍ സ്വദേശി കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍കുട്ടി ചെട്ടിയാരുടെ ഇളയമകന്‍ മണിക്കുട്ടനെ(31) റിമാന്‍ഡ് ചെയ്തു. ഇളയമകനായ മണിക്കുട്ടന്‍ മദ്യലഹരിയില്‍ അച്ഛനുമായി വഴക്കിടുന്നത് പതിവായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം മദ്യലഹരിയിലായിരുന്ന മണിക്കുട്ടന്‍ കുഴിങ്കണ്ടം ജംഗ്ഷന് സമീപത്ത് വച്ച്‌ കൃഷ്ണന്‍ കുട്ടി ചെട്ടിയാരുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ റോഡില്‍ വച്ച്‌ മണിക്കുട്ടന്‍ കൃഷ്ണന്‍ കുട്ടി ചെട്ടിയാരെ തല്ലി. മര്‍ദ്ദനമേറ്റ കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍ വീടിന് സമീപത്തുള്ള യുവാക്കളെ വിവരം അറിയിച്ചു. യുവാക്കള്‍ സംഘം ചേര്‍ന്നെത്തി മണിക്കുട്ടനെ തല്ലി. കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍ പറഞ്ഞിട്ടാണ് യുവാക്കള്‍ തന്നെ തല്ലിയതെന്ന് മനസിലാക്കിയ മണിക്കുട്ടന്‍ രാത്രി പത്തരയോടെ വീട്ടിലെത്തി കട്ടിലില്‍ കിടക്കുകയായിരുന്ന അച്ഛന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം മണിക്കുട്ടന്‍ ഓടി രക്ഷപ്പെട്ടു.

ഭാര്യയുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നെഞ്ചില്‍ ആഴത്തിലേറ്റ കുത്തും രക്തസ്രാവവും കാരണം ഗുരുതര അവസ്ഥയിലായിരുന്നു കൃഷ്ണന്‍കുട്ടി. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്ന് കിളികൊല്ലൂര്‍ പൊലീസ് പറഞ്ഞു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ സമീപത്തെ ഒരു വീടിന്റെ ടെറസില്‍ നിന്ന് മണിക്കുട്ടനെ പിടികൂടി. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരവിപുരമാണ് കൃഷ്ണന്‍കുട്ടി ചെട്ടിയാരുടെ സ്വദേശം. കോണ്‍ക്രീറ്റിംഗ് തൊഴിലാളികളാണ് കൃഷ്ണന്‍കുട്ടി ചെട്ടിയാരും രണ്ട് മക്കളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (20 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (23 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (24 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (58 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends