Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അടുത്തവക മല്ലൂ ട്രാവല്‍സ്... പോലീസിനെ വെല്ലുവിളിച്ച പൊളി സാനത്തെ പൊക്കിയതോടെ പത്തിമടങ്ങി വീഡിയോ മുക്കി തടിയൂരി വ്‌ളോഗര്‍മാര്‍; പോയി പണി നോക്കാന്‍ പറ, നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും, ബാക്കി വരുന്നിടത്തുവച്ച് കാണാം; വെല്ലുവിളിച്ച് മല്ലു ട്രാവലര്‍

12 AUGUST 2021 07:51 AM IST
മലയാളി വാര്‍ത്ത

ഇ ബുള്‍ ജെറ്റ് കാരണം വണ്ടികളുടെ രൂപം മാറ്റിയ എല്ലാവര്‍ക്കും പണി വരുന്നു. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അതിരുവിട്ട പ്രതികരണങ്ങളുമായെത്തിയ പലരും വീഡിയോ മുക്കി. പോലീസ് നടപടി ശക്തമാക്കിയതോടെയാണ് പല വ്‌ളോഗര്‍മാരും വീഡിയോ ഡിലീറ്റ് ചെയ്തത്.

മോട്ടോര്‍ വാഹന വകുപ്പിനെ അസഭ്യം പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. വീഡിയോകളെല്ലാം മണിക്കൂറുകള്‍ക്കകമാണ് അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായത്. അതില്‍ ചിലര്‍ വിശദീകരണവുമായുമെത്തി. പൊലീസുകാരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞതിന് പിന്നാലെ കഴിഞ്ഞദിവസം കാവനാട് സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 



സംഭവം വിവാദമായതോടെ വീഡിയോ റിച്ചാര്‍ഡ് ഡിലീറ്റ് ചെയ്‌തെങ്കിലും പൊലീസ് പിന്‍വാങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ പിടികൂടിയിരുന്നു. 'പൊളി സാന'മെന്ന് പറഞ്ഞ് നേരത്തെ എയര്‍ ഗണ്‍ പരിചയപ്പെടുത്തിയ ആളാണ് റിച്ചാര്‍ഡ് റിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതിനിടെ 'മല്ലു ട്രാവലറിന്റെ' ഒരു പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വീഡിയോ.

 



'വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാന്‍ പറ. നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം.

ഞാന്‍ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളില്‍ ഓടിയിട്ട് പിടിച്ചിട്ടില്ല.എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേല്‍ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് മോര്‍ കംഫര്‍ട്ടിനും, മോര്‍ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷന്‍ എന്നും പറഞ്ഞ് എംവിഡി പിടിച്ചാല്‍ തീര്‍ന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാന്‍ ഓനിക്കെതിരെ കേസുകൊടുക്കും.' എന്നാണ് വീഡിയോയില്‍ പറയുന്നത്.

 



അതേസമയം മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരില്‍ ആര്‍.ടി. ഓഫീസില്‍ കയറി അതിക്രമം കാണിക്കുകയും വീഡിയോ ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്ത ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ നടപടികളെ ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ നിയമസഭയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഇന്നലെ മുന്‍ഗതാഗതമന്ത്രി കൂടിയായ മാത്യു ടി.തോമസ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സഭയില്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മന്ത്രി ആന്റണി രാജു വ്‌ളോഗര്‍മാരെ കടന്നാക്രമിച്ചത്.

 



റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍വാഹന ചട്ടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ബോധപൂര്‍വ്വം അട്ടിമറിക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ മറുവശത്ത് നടന്നുവരികയാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെയും മോട്ടോര്‍വാഹന നിയമങ്ങളെയും കാറ്റില്‍പ്പറത്തി തിരക്കഥയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള സംഭ്രമജനകമായ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (19 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (22 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (23 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (57 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends