ഇന്ന് അത്തം ..... ഓണത്തിന്റെ വരവറിയിച്ച് വീടുകള്‍ക്കു മുന്നില്‍ ഇന്നു മുതല്‍ പൂക്കളങ്ങളൊരുങ്ങും.... കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങള്‍ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലത്തും ആഘോഷങ്ങള്‍ നിയന്ത്രണങ്ങളോടെ....

ഇന്ന് അത്തം ..... ഓണത്തിന്റെ വരവറിയിച്ച് വീടുകള്‍ക്കു മുന്നില്‍ ഇന്നു മുതല്‍ പൂക്കളങ്ങളൊരുങ്ങും.അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി.
കര്‍ക്കിടകത്തിലെ അത്തമാണ് ഓണത്തിന്റെ പൂവിളിയായി എത്തുന്നത്. ഇപ്പോള്‍ പെയ്യുമെന്ന മട്ടില്‍ കര്‍ക്കടകക്കരിങ്കാറുകള്‍ മാനത്തുള്ളപ്പോള്‍ത്തന്നെ അത്തമെത്തിയിരിക്കുന്നു. അത്തംതൊട്ട് പത്താംനാള്‍ തിരുവോണമെന്നാണ് പറയാറ്. ഈ 10 നാളുകളെ കര്‍ക്കടകവും ചിങ്ങവും പകുത്തെടുക്കുന്നത് അത്ര അപൂര്‍വമല്ല. ഇക്കുറി അങ്ങനെയൊരോണമാണ്.
ഈ അത്തത്തിനുമുണ്ട് ഒരു വിശേഷം. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്.
വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അതിനാല്‍ വ്യാഴാഴ്ച തന്നെയാണ് അത്തം വരുന്നത്. ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം.
ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല.
അതേസമയം കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങള്‍ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇത്തവണയും.
ഓണത്തിരക്കില്‍ രോഗവ്യാപനമുണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് എല്ലാവരും. ഓണത്തിനുണരുന്ന വിപണിയുടെ ഉന്മേഷത്തില്‍ ഒരു വര്‍ഷത്തെ ജീവിതം പൊലിപ്പിക്കാന്‍ കാത്തിരുന്നവര്‍ ഇക്കുറിയും നിരാശയിലാണ്.
"
https://www.facebook.com/Malayalivartha























