Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ആകെ നാണക്കേടായല്ലോ... വഴിയോര കച്ചവടത്തിന്റെ പേരില്‍ നഗരസഭാ ജീവനക്കാര്‍ ഒഴിപ്പിച്ച മത്സ്യ വില്‍പനക്കാരി അല്‍ഫോന്‍സിയ ആകെ ദുരിതത്തില്‍; 20,000 രൂപയുടെ മീനുണ്ടായിരുന്നു; വില കൂടിയ മീനാണ്, കളയരുതെടാ, ഇനി എനിക്ക് അവര്‍ കടം തരില്ലല്ലോ... എന്ന് അലറിക്കരഞ്ഞിട്ടും സഹായിച്ചില്ല

12 AUGUST 2021 08:20 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ആറ്റിങ്ങലിലെ മീന്‍ വില്‍പനയും ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ ഒഴിപ്പിക്കലും ഏറെ ചര്‍ച്ചയായി.

അത് നിയമസഭയില്‍ വരെ എത്തി. വഴിയോര കച്ചവടത്തിന്റെ പേരില്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമവും അവഹേളനവും നേരിട്ട മത്സ്യവില്‍പനക്കാരി അല്‍ഫോന്‍സിയ (52) ആകെ ദുരിതത്തിലാണ്. ഇന്നലെ അവര്‍ അഞ്ചുതെങ്ങിലെ വീട്ടില്‍ ഇന്നലെ വിശ്രമത്തിലായിരുന്നു.

 



കയ്യിലെ അസ്ഥിക്കു പൊട്ടലുണ്ട്. വേദന കലശലായതോടെ ഇടയ്ക്കു ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറില്ലാഞ്ഞതിനാല്‍ മടങ്ങിപ്പോന്നു. കടം വാങ്ങി കച്ചവടം നടത്തുന്ന ഇവര്‍ക്ക് 20,000 രൂപയുടെ മത്സ്യം നഷ്ടപ്പെട്ടത് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. ''വില കൂടിയ മീനാണ്, കളയരുതെടാ, ഇനി എനിക്ക് അവര്‍ കടം തരില്ലല്ലോ'' എന്നൊക്കെ ഞാന്‍ കാലുപിടിച്ചു പറഞ്ഞു. പക്ഷേ... വേദന പങ്കു വയ്ക്കുമ്പോള്‍ അല്‍ഫോന്‍സയുടെ വാക്കുകള്‍ മുറിയുന്നു. മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിട്ടും വനിതാ കമ്മിഷന്‍ അംഗങ്ങള്‍ അടക്കം ആരും ഈ വനിതയെ അന്വേഷിച്ചെത്തിയില്ലെന്നതില്‍ നാട്ടുകാര്‍ക്കുമുണ്ട് അമര്‍ഷം. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അല്‍ഫോന്‍സിയ. ഭര്‍ത്താവ് സേവ്യര്‍ 6 വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം കടല്‍പ്പണിക്കു പോകുന്നില്ല.

മത്സ്യക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസുകള്‍. ജോലി തടസപ്പെടുത്തിയതായി ആറ്റിങ്ങല്‍ നഗരസഭ നല്‍കിയ പരാതിയിന്മേല്‍ അല്‍ഫോന്‍സിയ, 3 ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തു. മര്‍ദിച്ചതായി അല്‍ഫോന്‍സിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 3 നഗരസഭ ജീവനക്കാര്‍ക്കെതിരെയും കേസ് എടുത്തു.

 



അതേസമയം മത്സ്യവില്‍പന സംഘര്‍ഷത്തിലെത്തിയ അവനവന്‍ഞ്ചേരി ജംക്ഷനിലെ അതേ സ്ഥലത്തും പരിസരത്തും ഇന്നലെയും മത്സ്യക്കച്ചവടം നടന്നു. എന്നാല്‍ കടുത്ത നടപടിക്കു നഗരസഭ മുതിര്‍ന്നില്ല. ഉച്ചയ്ക്കു നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഇന്ന് മുതല്‍ വഴിയോര കച്ചവടം പാടില്ലെന്നു നിദേശം നല്‍കി. ഇതു കര്‍ശനമായി നടപ്പാക്കുമെന്ന് നഗരസഭ അധ്യക്ഷ എസ്. കുമാരി പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചന്തകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പൊലീസ് നടപടി എടുക്കുന്നതിനാലാണു വഴിയോര കച്ചവടം തുടങ്ങിയതെന്നാണു വില്‍പനക്കാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ അവനവഞ്ചേരി ജംഗ്ഷനിലാണ് നഗരസഭയുടെ നടപടി അരങ്ങേറിയത്. റോഡരികില്‍ ഇരുന്ന് മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ സമീപത്ത് നഗരസഭയുടെ ചവര്‍ ശേഖരിക്കുന്ന വാഹനത്തില്‍ എത്തിയ ജീവനക്കാര്‍ ചാടിയിറങ്ങി മത്സ്യം പാത്രത്തോടെ എടുക്കാന്‍ ശ്രമിച്ചു. ഇത് താഴെ വീണു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ അല്‍ഫോണ്‍സ റോഡില്‍ കിടന്നു കരഞ്ഞു.

 



സമീപത്തു മത്സ്യക്കച്ചവടം നടത്തുകയായിരുന്ന പനിയമ്മ ഇതുകണ്ട് മീന്‍ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതികരിച്ചു. വീഴ്ചയില്‍ അല്‍ഫോണ്‍സയുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് അല്‍ഫോണ്‍സ അരമണിക്കൂറോളം റോഡില്‍ കിടന്നു.

ഇത്തരത്തില്‍ മത്സ്യക്കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഇടയ്ക്കിടെ നഗരസഭ നടപടി സ്വീകരിക്കാറുണ്ട്. വളരെ സൗമ്യമായി പറഞ്ഞു മനസിലാക്കി അവരെ ഒഴിവാക്കുകയാണ് പതിവ്. ഇത്തരത്തിലൊരു നടപടി ആദ്യമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധം നടത്തി.

 


കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിയത്. ഇതില്ലെങ്കില്‍ വീട്ടില്‍ അഞ്ചു വയറുകള്‍ പട്ടിണിയാകുമെന്ന് അല്‍ഫോണ്‍സ പറഞ്ഞു. രാവിലെ 4 മണിക്ക് ഇറങ്ങുന്നതാണ്. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വൈകിട്ട് 6 മണിയെങ്കിലുമാകും. കച്ചവടം ഉള്ള സ്ഥലം നോക്കി വില്പനയ്ക്ക് ഇരുന്നതാണെന്നും അല്‍ഫോണ്‍സിയ പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (20 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (23 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (24 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (58 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends