കണ്ണില്ലാത്ത ക്രൂരത... പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗത്തിനിരയാക്കി; എല്ലാം കണ്ട് കത്തി മുനയിൽ ബന്ദിയായി അമ്മ! ക്രൂരതയ്‌ക്കൊടുവിൽ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, പാമ്പ് കടിച്ചതാണെന്ന് വരുത്തിത്തീർക്കാനും ശ്രമം....

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം വിഷം കൊടുത്തു കൊലപ്പെടുത്തി. പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുട്ടികളുടെ മാതാവിനെ ബന്ദിയാക്കിയ ശേഷം ആറുപേർ അടങ്ങുന്ന സംഘം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് കൃത്യം ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന അതിഥി തൊഴിലാളികളാണ് ഇവർ.
ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടികള്‍ക്ക് ഇവര്‍ കീടനാശിനി നല്‍കി. തുടര്‍ന്ന് അവശയായ കുട്ടികളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു. മറ്റൊരാള്‍ ചികിത്സക്കിടെയും മരണപ്പെടുകയായിരുന്നു. കുട്ടികള്‍ക്ക് വിഷം നല്‍കിയ സംഘം പാമ്പുകടിയേറ്റതാണെന്ന് പറയാന്‍ അമ്മയെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറുത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ജീവന് ഭീഷണിയായതിനെ തുടര്‍ന്ന് രണ്ടുപേരെയും പാമ്പ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്.
എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് അമ്മയെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് കൂട്ടബലാത്സംഗത്തിന്റേയും വിഷം നല്‍കിയതിന്റേയും വിവരം പുറത്തുവന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോർട്ടിൽ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചതായി കുന്‍ഡലി പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രവികുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























