വൻ തേനിൽ മായം ചേർത്ത് വിറ്റ കേസ്.... അഡ്ജുഡിക്കേഷൻ ഓഫീസറുടെ പിഴശിക്ഷ ഭക്ഷ്യ സുരക്ഷ ട്രിബ്യൂണൽ ശരിവച്ചു

വൻ തേനിൽ മായം കലർത്തി വിൽപ്പനക്കായി കൈവശം വച്ച കേസിൽ ഫാർമസി ഉടമക്ക് പിഴശിക്ഷ ചുമത്തിയ അഡ്ജുഡിക്കേഷൻ ഓഫീസറുടെ ഉത്തരവ് തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ അപ്പലേറ്റ് ട്രിബ്യൂണൽ ശരിവച്ചു.
വയനാട് സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിൻ്റെ കോഴിക്കോട് ഫാർമസി ഉടമ ഡോ. സത്യാനന്ദൻ നായർക്ക് ചുമത്തിയ 50, 000 രൂപയുടെ പിഴ ശിക്ഷയാണ് ട്രിബ്യൂണൽ ജഡ്ജി എസ്. സജികുമാർ ശരിവച്ചത്.
അഡ്ജുഡിക്കേഷൻ ഓഫീസർ സാമ്പിൾ എടുത്തതിലും കേസെടുത്തലിലും നടപടിക്രമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും പ്രതിക്ക് യാതൊരു മുൻ വിധിയും അഡ്ജുഡിക്കേഷൻ ഓഫീസറുടെ നിയമാനുസരണ നടപടികൾ മൂലം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് ശിക്ഷ ശരി വച്ചത്.
2016 ജൂൺ 16ന് ഉച്ചതിരിഞ്ഞ് 2.45 മണിക്കാണ് ഫാർമസിയിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫീസർ വർഗ്ഗീസ് തേൻ സാമ്പിൾ പരിശോധക്കെടുത്ത് അയച്ചത്.
ലബോറട്ടറി പരിശോധനയിൽ നിശ്ചിത ഗുണനിലവാരമില്ലാത്ത തേനെന്ന് കണ്ടെത്തുകയായിരുന്നു. തൻ്റെ ഫാർമസിയിൽ നിന്നെടുത്ത തേനല്ലെന്നും ലാബിൽ പരിശോധിച്ച സാമ്പിൾ മാറിപ്പോയെന്നുമായിരുന്നു അപ്പീലിൽ പ്രതി തർക്കമുന്നയിച്ചത്.
"
https://www.facebook.com/Malayalivartha























