വ്യാജ അഭിഭാഷകനെ പിടികൂടി.... തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ വ്യാജ അഭിഭാഷകനെ പിടികൂടി പോലീസിലേല്‍പ്പിച്ചു

തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ വ്യാജ അഭിഭാഷകനെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന് സമീപം നിയമബിരുദമില്ലാതെ അഡ്വക്കേറ്റ്, ഇന്‍വെസ്റ്റിഗേറ്റര്‍ , കണ്‍സള്‍ട്ടന്റ് എന്നീ ബോര്‍ഡു വച്ച് പ്രവര്‍ത്തിച്ച സുരേഷ് കുമാര്‍ എന്ന മദ്ധ്യ വയസ്‌ക്കനെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
രണ്ട് യുവതികള്‍ തങ്ങളില്‍ നിന്നും സുരേഷ് കുമാര്‍ കേസ് ഫയല്‍ ചെയ്യുമെന്ന വ്യാജേന യഥാക്രമം 2 ലക്ഷം രൂപയും 1 ലക്ഷം രൂപയും കൈവശപ്പെടുത്തിയ ശേഷം കേസ് ഫയല്‍ ചെയ്തില്ലെന്ന പരാതിയിലാണ് സംഭവം.
ബാര്‍ അസോസിയേഷനില്‍ ലഭിച്ച പരാതിയില്‍ സുരേഷ് കുമാറിനെ വിളിച്ചു വരുത്തി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് നിയമ ബിരുദമില്ലെന്ന വസ്തുത പുറത്തായത്. തുടര്‍ന്ന് ഇയാളെ വഞ്ചിയൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























