കേരളത്തിൽ രണ്ടു ഡോസ് വാക്സിൻ സീകരിച്ചവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ്; രാജ്യത്ത് ഇത്തരത്തിൽ കോവിഡ് ബാധിച്ചത് ഒരു ലക്ഷം പേർക്ക്, വൈറസിന്റെ ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ ശേഖരിച്ചു നല്കാന് കേരളത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിൽ രണ്ടു ഡോസ് വാക്സിൻ സീകരിച്ചവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധിച്ചിതാ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് രാജ്യത്ത് ആകെ ഒരു ലക്ഷം പേർക്കാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ചത്. രോഗം ബാധിച്ചവരില്‍നിന്ന് വൈറസിന്റെ ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ ശേഖരിച്ചു നല്കാന് കേരളത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വാക്സിൻ സ്വീകരിക്കുന്നതിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷിയെ മറികടക്കുന്ന കോവിഡ് വ്യാപനം ( ബ്രേക്ക് ത്രൂ ഇൻഫക്ഷൻ) ആശങ്കക്കിടയാക്കുന്നതാണെന്നും ഇതിൽ കേരളത്തിലാണ് കേസുകൾ കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. കോവിഡ് വകഭേദം ആർ.ടി.പി.സി.ആർ ടെസ്റ്റിൽ തിരിച്ചറിയുക പ്രയാസമാണ് എന്നതാണ്. ഇക്കാരണത്താലാണ് ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകൾ അയക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ അസുഖം ബാധിക്കുന്നത് കോവിഡിെൻറ മറ്റൊരു വകഭേദത്തിലേക്കാണ് പുതിയ കെണ്ടത്തൽ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധ സമിതി വിലയിരുത്തൽ.
അതേസമയം സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്സിന് എത്തുക.
സംസ്ഥാനത്ത് വാക്സിന് എത്തിയതോടെ വാക്സിനേഷന് യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,24,29,007 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.41 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.51 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























