ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ ഇരു കുടുംബങ്ങള്‍ക്കും ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഭക്ഷ്യമന്ത്രി

ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ ഇരു കുടുംബങ്ങള്‍ക്കും ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഭക്ഷ്യമന്ത്രി .
ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന വിവരം താലൂക്ക് സപ്ലൈ ഓഫീസറെയോ റവന്യു ഇന്‍സ്‌പെക്ടറെയോ ബോധ്യപ്പെടുത്തിയാല്‍ മാത്രം മതിയാകും.
ഇത്തരം കേസുകളില്‍ റവന്യു ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലെ ഓഫീസര്‍ക്ക് തീരുമാനം എടുക്കാമെന്നും കയ്പ്പമംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്ററുടെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരിതങ്ങളില്‍പെട്ട് കാര്‍ഡ് നഷ്ടപ്പെടുന്നവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്.
റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ മേല്‍വിലാസം സ്ഥിരീകരിക്കുന്നതിന് പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റോ, കരം അടച്ച രസീത്, ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍, ആധാര്‍ കാര്‍ഡ്, ഇലക്ടറല്‍ ഐഡി, സാധുവായ വാടക കരാര്‍ തുടങ്ങിയ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കേണ്ടതുണ്ട്.
രേഖകള്‍ പ്രകാരമുള്ള വിലാസവും അപേക്ഷയില്‍ പറയുന്ന വിലാസവും ഒന്നായിരിക്കേണ്ടതും അപേക്ഷകന്റേയോ, കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്ന മറ്റ് മുതിര്‍ന്ന അംഗങ്ങളുടെയോ പേരിലുള്ളതോ ആയിരിക്കേണ്ടതുമാണ്.
വീട് നിര്‍മ്മാണം പൂര്‍ത്തിയാകാതെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നമ്ബര്‍ കിട്ടാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ താലൂക്ക് സപ്ലെ ഓഫീസര്‍ പരിശോധിച്ച് അര്‍ഹമെന്ന് ബോധ്യപ്പെട്ടാല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കും.
പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡിനായി വീട്ടുനമ്പര്‍ രേഖപ്പെടുത്തേണ്ട കോളത്തില്‍ '00' എന്ന് രേഖപ്പെടുത്തി കാര്‍ഡ് അനുവദിക്കും. ഒരിടത്തും റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതിയാകും.
https://www.facebook.com/Malayalivartha























