തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി, സംഭവത്തിൽ അയൽവാസി ഗിരീഷ് അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലയ്ക്കടിച്ച് ദാരുണമായി കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലം നിരപ്പില്‍ സ്വദേശി രാജി(40) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
സംഭവത്തില്‍ അയല്‍വാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha
























