പത്തനംതിട്ടയില്‍ കോവിഡ് വ്യാപനം കൂടാന്‍ സാധ്യത; ഓണത്തോടനുബന്ധിച്ച തിരക്കില്‍ പലര്‍ക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്, ജില്ലയില്‍ പ്രതിദിന രോഗികള്‍ 700നുമുകളിൽ

പത്തനംതിട്ട ജില്ലയിൽ ഓണം കഴിയുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവിന് സാധ്യത. ഓണത്തോടനുബന്ധിച്ച തിരക്കില്‍ പലര്‍ക്കും കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന് വിലയിരുത്തൽ . കൂടാതെ പ്രതിദിന കോവിഡ്ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ജില്ലയില്‍ 700നുമുകളിലാണ് പ്രതിദിന രോഗികള്‍. വ്യാഴാഴ്ച 818 പേര്‍ക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികളുെട എണ്ണവും കൂടുകയാണ് എന്നാണ് റിപ്പോർട്ട്.
കൂടാതെ വാക്സിന് എടുത്തവരിലും കോവിഡ് പിടിപെടുന്നുണ്ട്. അടൂര്‍, പത്തനംതിട്ട ജനറല്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ക്കും നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം നേരത്തെ വാക്സിന് എടുത്തവരുമാണ്. നഴ്സുമാര്‍ ഉള്‍പ്പടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് സ്ഥിരീകരിച്ചത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ജില്ല ആസ്ഥാനത്ത് നഗരസഭ പ്രദേശത്തെ വിവിധ വാര്‍ഡുകളിലും കോവിഡ്ബാധിതരുടെ എണ്ണം കൂടിവരുകയാണ്. ശാരദാമഠം വാര്‍ഡില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 20 പേര് ഇവിടെ രോഗികളാണ്. 35 പേര് നിരീക്ഷണത്തിലുമുണ്ട്. ഡബ്ല്യു.ഐ.പി.ആര് എട്ട് ശതമാനത്തിന് മുകളിലാണ് ഈ വാര്‍ഡില്‍. ഓണം കഴിയുേമ്ബാള് ജില്ലയിലെ പല വാര്‍ഡുകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുേത്തണ്ടിയും വന്നേക്കാം.
https://www.facebook.com/Malayalivartha
























