പെരുമ്പാവൂരില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി കുത്തി തുരന്ന് കവര്‍ച്ചാ ശ്രമം; ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ കവർച്ചാ സംഘം രക്ഷപ്പെട്ടു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂരില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഭിത്തി കുത്തി തുരന്ന് കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ചാശ്രമം നടന്നത്. ആലുവ റോഡിലെ മരുത് കവലിയില്‍ ബാങ്ക് ഓഫ് ബറോഡ, ഗ്രാമീണ്‍ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം.
ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയതിനാല്‍ കവര്‍ച്ച സംഘത്തിന് അകത്തേക്ക് പ്രവേശിക്കാനായില്ല. നാട്ടുകാര്‍ ഓടിയെത്തുമ്ബഴേക്കും കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു. പെരുമ്ബാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്ബാവൂരില്‍ നിരവധി സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു.
https://www.facebook.com/Malayalivartha

























