ഇന്ന് നാലാം ഓണം.... ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെ ഏതാണ്ട് പരിസമാപ്തിയിലേക്ക് അടുക്കുന്നു...

ഇന്ന് നാലാം ഓണം . ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. പക്ഷേ ഓണാഘോഷം പൂര്‍ണമാകണമെങ്കില്‍ ഉത്രട്ടാതി വരെ കാത്തിരിക്കണം. ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് മലയാളികളുടെ ഓണക്കാലം പൂര്‍ത്തിയാകുന്നത്.
ഇന്ന് ചതയമാണ്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. നാലാമോണം പൊടിപൂരമെന്നാണ് പറയാറ്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലുമുണ്ട്. നാലാം ഓണം കഴിഞ്ഞാല്‍ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിരിപ്പായി.
അതേസമയം ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ചിങ്ങമാസത്തിലെ ചതയ ദിനത്തിലാണ് ശ്രീ നാരായണ ഗുരുവിന്റെ ജനനം. ഈ ദിനം ശ്രീനാരായണ ഗുരു ജയന്തി ദിനമായും ആഘോഷിക്കുന്നു.
ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷം നടക്കും.
തൃശൂരിലെ പുലിക്കളിയാണ് ഇതില്‍ ഏറെ പ്രശസ്തം. തൃശൂരിന്റെ ഓണാഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുലിക്കളി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിലെ പുലിക്കളി.
https://www.facebook.com/Malayalivartha

























