Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

മഹാബലിക്ക് പിന്നാലെ സംസ്ഥാനം അടച്ചു പൂട്ടുമോ? ഓണം കഴിയുന്നതോടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍.... നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും....

23 AUGUST 2021 06:45 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ? മറുപടി ബുധനാഴ്ച അറിയാം. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയത് സംസ്ഥാനത്തിന്റെ കൃത്യമായ ആശങ്ക മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.

ഓണം കഴിയുന്നതോടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം. അതുകൊണ്ടുതന്നെ ആശങ്കയുടെ ആവശ്യമില്ലെന്ന് പറയുന്ന ആരോഗ്യ വിദഗ്ദ്ധരും നിരവധിയുണ്ട്.

 



ഓണത്തിനിടയില്‍ പരിശോധന കുറയ്ക്കുക എന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളെ ആവശ്യമില്ലാതെ പരിഭ്രാന്തരാക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഓണം പോലൊരു ആഘോഷം നടക്കുമ്പോള്‍ നിയന്ത്രണത്തില്‍ മുക്കി ജനങ്ങളെ പ്രതിസന്ധിയിലാക്കാന്‍ സര്‍ക്കാര്‍ താത്പര്യപ്പെട്ടില്ല. നിയന്ത്രണങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ചെങ്കിലും ഓണ ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സീനേഷനും കുറയുകയാണ്. എന്നാല്‍ ടിപിആര്‍ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങള്‍ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകള്‍ കേരളത്തിന് ഒട്ടും ആശാവഹമല്ല. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകള്‍ നടന്നിരുന്ന കേരളത്തില്‍ തിരുവോണ ദിവസം നടന്നത് വെറും 96,481 പരിശോധനകളാണ്. തിരുവോണത്തിന്റെ പിറ്റേന്ന് അതിലും കുറഞ്ഞു.



അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആര്‍ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ടിപിആര്‍ കുതിച്ചുയര്‍ന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ല്‍ താഴെ മാത്രമാണ് തിരുവോണദിവസം നല്‍കിയ വാക്‌സീന്‍. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളില്‍ കണക്കുകള്‍ ഉയരാനിടയുണ്ട്.

അതേസമയം ആശ്വാസത്തിന്റേതായ ചില വിവരങ്ങളുമുണ്ട്. 1,78,000 ത്തിലേറെ ആക്ടീവ് കേസുകളുള്ളപ്പോഴും 73 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. രോഗവ്യാപനത്തിടയിലും ഗുരുതരമായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ആശ്വാസകരമാണ്.

 



ഏതായാലും നിലവിലെ ഇളവുകള്‍ വെട്ടിച്ചുരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.റ്റി പി ആര്‍ ഉയര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ കോവിഡ് സ്ഥിതി വഷളാണെന്ന പ്രതീതിയുണ്ടാക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കോവിഡില്‍ നിന്നും അതിവേഗം മുക്തി നേടുമ്പോഴാണ് കേരളത്തില്‍ കോവിഡ് ഉയര്‍ന്നു നില്‍ക്കുന്നത്.

പക്ഷേ വാക്‌സിനേഷന്റെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വാക്‌സിനേഷന്റെ എണ്ണം വര്‍ധിപ്പിക്കും. കേരളത്തില്‍ ഇപ്പോഴുള്ള രോഗം ഗുരുതരമാകുന്നില്ല എന്ന സമാധാനമാണ് സര്‍ക്കാരിനുള്ളത്. വരും ദിവസങ്ങളില്‍ രോഗ തീവ്രത കുറഞ്ഞു വരുമെന്നും സര്‍ക്കാര്‍ കരുതുന്നു. അതേ സമയം പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ട് രോഗം കുതിച്ചുയരുമോ എന്ന സംശയവും സര്‍ക്കാരിന് ഇല്ലാതില്ല. അതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന സാധ്യത പൂര്‍ണമായും തള്ളാത്തത്.

 



ഇപ്പോഴത്തെ സ്ഥിതി സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുണ്ട്. അതിന് ആവശ്യമായ വിദഗ്ദ്ധരുടെ സേവനവും സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. വിദഗദ്ധരുടെ തീരുമാനമനുസരിച്ചായിരിക്കും മുഖ്യമന്ത്രി ബുധനാഴ്ച തീരുമാനമെടുക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (8 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (29 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (50 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (54 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends