Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൈവത്തിന് നന്ദി മാത്രം... അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി; തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി; അവസാനം രക്ഷപ്പെടുത്തിയതോടെ എല്ലാവര്‍ക്കും ആശ്വാസം

23 AUGUST 2021 09:50 AM IST
മലയാളി വാര്‍ത്ത

വീട്ടുകാരുടെ അശ്രദ്ധ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ പല വേലത്തരങ്ങള്‍ കാട്ടുമെന്നതിനാല്‍ ഒരു കണ്ണും കാതും എപ്പോഴും അവര്‍ക്കൊപ്പമുണ്ടാകണം. ഇന്നലെ കാസര്‍ഗോഡും ഉണ്ടായത് ഇത്തരത്തിലുള്ള ഒരു സംഭവമാണ്.

പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ ആറാംനിലയില്‍നിന്ന് കയര്‍ വഴി തൂങ്ങിയിറങ്ങി അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷിച്ചു. വിദ്യാനഗറിലെ ഫ്‌ളാറ്റിലാണ് സംഭവം.

 



സഹോദരിയുടെ ഫ്‌ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും. ഞായറാഴ്ച ഫ്‌ളാറ്റിലെ ഓണാഘോഷത്തിന് വീട്ടുകാര്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടിന് മുറിയില്‍ കയറിയ കുഞ്ഞ് ഉള്ളില്‍നിന്ന് താഴ് അമര്‍ത്തുകയായിരുന്നു. ഇരട്ടത്താഴ് വീണ വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേക്കുള്ള പ്രധാന വാതിലാണ് അടഞ്ഞത്. ബാല്‍ക്കണിയിലുള്ള മറ്റൊരു വാതിലിലേക്ക് എത്താന്‍ മറ്റ് മാര്‍ഗവുമുണ്ടായിരുന്നില്ല.

തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിച്ചു. ഉടനെത്തിയ സേനാസംഘം വാതില്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ ആറാം നിലയിലെ ഫ്‌ളാറ്റിലെത്തി. കുഞ്ഞിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാല്‍ക്കണിയിലൂടെ ഫയര്‍മാനായ എം. ഉമ്മര്‍ കയറിട്ട് തൂങ്ങിയിറങ്ങി.

ബാല്‍ക്കണിയില്‍നിന്ന് മുറിയിലേക്കുള്ള വാതില്‍ തുറന്നിരുന്നതിനാല്‍ ഉമ്മറിന് കുട്ടിക്കരികിലേക്ക് പെട്ടെന്ന് എത്താനായി. അപ്പോഴേക്കും കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. അഗ്‌നിരക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി. പ്രകാശ് കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.ബി. ജോസ്, പ്രവീണ്‍ കുമാര്‍, വി. ഗോപാലകൃഷ്ണന്‍, ഡി.എല്‍. നിഷാന്ത്, കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായത്.

 



കഴിഞ്ഞ ഒരുമാസത്തിനിടെ കാസര്‍കോട് നഗരപരിധിയില്‍ താഴ്‌വീണ് കുടുങ്ങുന്ന മൂന്നാമത്തെ സംഭവമാണിത്. കുട്ടികളെ സംബന്ധിച്ച് ഇത് അപകടകരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം വേണ്ടിവന്നാല്‍ കുട്ടികളെ അത് ബാധിക്കും. വലിയവരും ഇതുപോലെ കുടുങ്ങാറുണ്ട്. ചെറിയ കുട്ടികളുടെ കൈയെത്തും ദൂരത്ത് വാതിലിന്റെ താഴ് വെക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മിക്ക ഫ്‌ളാറ്റുകളിലും പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമാണ് ഉണ്ടാവുക.

മുറിക്കകത്തുനിന്ന് താഴ് വീഴുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് നല്ലതല്ല. പ്രായമായവര്‍ക്കുപോലും എതെങ്കിലും സംഭവിച്ചാല്‍ മുറിക്കുള്ളില്‍ പെട്ടുപോകും. മുറിക്കുള്ളില്‍ കുടുങ്ങുന്നതുപോലെ ബാല്‍ക്കണിയില്‍ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയുണ്ട്. മുറിയില്‍നിന്ന് പുറത്തേക്ക് ചില്ലിന്റെ വാതില്‍ വയ്ക്കുന്നതാണ് ഇതിന് കാരണം. ഇരുവശത്തേക്കും നീക്കാവുന്ന വാതില്‍ ആയതിനാല്‍ പെട്ടെന്ന് താഴ് വീഴും. വീടൊരുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കാനാകും. അത് തന്നെയാണ് രക്ഷാ സേനയ്ക്കും ജനങ്ങളോട് പറയാനുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends