Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

അന്ത്യശാസനം നല്‍കിയിട്ടും കീഴടങ്ങാതെ ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു; താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ പഞ്ച്ശീറും പിടിച്ചുനില്‍ക്കില്ല; പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി

23 AUGUST 2021 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

താലീബാന്‍ അഫ്ഗാന്‍ കീഴടക്കിയെങ്കിലും പിടികൊടുക്കാതെ പഞ്ച്ശീര്‍. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടരവേ, കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു.

ഉടന്‍ കീഴടങ്ങണമെന്ന താലിബാന്‍ അന്ത്യശാസനം വടക്കന്‍ സഖ്യം നേതാവ് അഹ്മദ് മസൂദ് തള്ളി. പഞ്ച്ശീര്‍ പ്രവിശ്യയോടു ചേര്‍ന്ന മൂന്നു ജില്ലകള്‍ പിടിച്ചതായും സഖ്യം അവകാശപ്പെട്ടു. എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ യുദ്ധം അനിവാര്യമായിത്തീരുമെന്ന് മസൂദ് പറഞ്ഞു.

 



അതിനിടെ, പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി. രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നത്തിനു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്നും താലിബാന്‍ വാഗ്ദാനം ചെയ്തതായി കാബൂളിലെ റഷ്യന്‍ അംബാസഡര്‍ അറിയിച്ചു. കാബൂളിനു വടക്കുള്ള പഞ്ച്ശീറില്‍ സ്ഥാനഭ്രഷ്ടനായ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലാണു ചെറുത്തുനില്‍പ് തുടരുന്നത്.

ശനിയാഴ്ച കാബൂളിലെത്തിയ താലിബാന്‍ സ്ഥാപക നേതാവ് മുല്ല അബ്ദുല്‍ ഗാനി ബറാദര്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി അടക്കം നേതാക്കളുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാരില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് ഡോ. അബ്ദുല്ല അബ്ദുല്ലയും ചര്‍ച്ചയിലുണ്ട്.

 



വരും ദിവസങ്ങളില്‍ അഫ്ഗാനിലെ ഇരുപതിലേറെ പ്രവിശ്യകളിലെ മുന്‍ഗവര്‍ണര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും താലിബാന്‍ കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തും. രാജ്യത്ത് ആകെ 34 പ്രവിശ്യകളാണുള്ളത്. സുരക്ഷയും സഹകരണവും ഉറപ്പുവരുത്താനാണു കൂടിക്കാഴ്ച. സഹകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ക്കു രാജ്യം വിടാമെന്നും താലിബാന്‍ വ്യക്തമാക്കി.

ഹിറാത്ത് പ്രവിശ്യയില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലും കോളജുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള ക്ലാസുകള്‍ താലിബാന്‍ വിലക്കി. കഴിഞ്ഞയാഴ്ച അധികാരം പിടിച്ചശേഷം താലിബാന്‍ നല്‍കുന്ന ആദ്യ ഉത്തരവാണിത്. സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു പ്രഖ്യാപനം. 'സമൂഹത്തിലെ എല്ലാ തിന്മകളുടെയും വേരാണ് മിശ്ര വിദ്യാഭ്യാസം' എന്നു താലിബാന്‍ പ്രതിനിധിയും ഉന്നത വിദ്യാഭ്യാസ തലവനുമായ മുല്ല ഫരീദ് പറഞ്ഞു. വനിതാ അധ്യാപകര്‍ക്ക് ഇനി പെണ്‍കുട്ടികളെ മാത്രം പഠിപ്പിക്കാനാണ് അനുമതി. ഹിറാത്ത് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്വകാര്യ കോളജുകളില്‍ ആകെ 40,000 വിദ്യാര്‍ഥികളുണ്ട്. 2,000 അധ്യാപകരും.



അതേസമയം അഫ്ഗാനിസ്ഥാനിലെ അവസാന താലിബാന്‍ വിമുക്ത പ്രദേശമായ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ സുരക്ഷാ സേന ഏറെ ബുദ്ധിമുട്ടുമെന്നു വിദഗ്ധര്‍. താലിബാന്‍ എല്ലാ ഭാഗത്തുനിന്നും പഞ്ച്ശീറിനെ വളഞ്ഞുവെന്നും അവര്‍ക്ക് അധികകാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും സ്വതന്ത്ര ഗവേഷകനായ അബ്ദുല്‍ സെയ്ദ് ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

സോവിയറ്റ് അഫ്ഗാന്‍ യുദ്ധം മുതല്‍ പഞ്ച്ശീര്‍ പ്രതിരോധത്തിന്റെ നാടായി തുടരുന്നു. പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെടുന്ന അഹ്മദ് ഷാ മസൂദ് പ്രദേശത്തെ പ്രതിരോധിച്ചു നിര്‍ത്തുന്നു. അഹ്മദ് മസൂദ്, അഫ്ഗാനിസ്ഥാന്റെ താല്‍ക്കാലിക പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച അമറുല്ല സാലിഹ്, ബിസ്മില്ല ഖാന്‍ മുഹമ്മദി എന്നിവരാണ് പഞ്ച്ശീര്‍ പ്രതിരോധത്തിന്റെ നേതാക്കള്‍.

 



കാബൂള്‍ താലിബാന്‍ കീഴടക്കിയതിനു ശേഷം പഞ്ച്ശീര്‍ പ്രതിരോധം പ്രഖ്യാപിക്കുകയും വടക്കന്‍ സഖ്യത്തിന്റെ പതാക താഴ്‌വരയില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പുല്‍ഇഹെസര്‍, ദേഹ് സലാഹ്, ബാനു എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി പാഞ്ച്ശീര്‍ പ്രതിരോധകര്‍ അവകാശപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (8 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (29 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (50 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (54 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends