ചാലക്കുടിയില്‍ കാണാതായ വീട്ടമ്മയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടിയില്‍ കാണാതായ വീട്ടമ്മയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴുക്കുംതല ജോസിന്റെ ഭാര്യ ഷേര്‍ളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയില്‍ മാളക്കാരന്‍ കടവില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നുപുലര്‍ച്ചെ രണ്ടിന് ഭര്‍ത്താവ് ജോസ് ഉണര്‍ന്നപ്പോള്‍ ഭാര്യയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നു ജോസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇന്നു രാവിലെ വീടിനുസമീപമുള്ള കടവില്‍ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.<യൃ> <യൃ> മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























