Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി അധികൃതർ; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പരാതിയുമായി ജനങ്ങള്‍

23 AUGUST 2021 11:05 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചതായി പരാതിയുമായി ജനങ്ങൾ. പാലക്കാട്‌ കീഴൂരിലാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതിയാണ് ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളില്‍ നിന്നും വലിയ തുക ഈടാക്കി വഞ്ചിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.

ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്ക് വേണ്ടി സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷവും സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സെന്റിന് നാല്‍പ്പതിനായിരം പോലും മതിപ്പ് വിലയില്ലാത്ത ഭൂമി 1,08,000 രൂപക്ക് ആണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. മുന്‍ പഞ്ചായത്ത് മെമ്പറുടെ സ്ഥലം ഇവരുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ സമാന രീതിയില്‍ തൃക്കടീരി പഞ്ചായത്തില്‍ 18 കുടുംബങ്ങളും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ പട്ടികജാതി വകുപ്പ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends