Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൗരി നന്ദ വിവാദം: കാരണക്കാരനായ ഷിഹാബുദ്ദീന്‍ മോഷണക്കേസില്‍ പിടിയില്‍

23 AUGUST 2021 11:54 AM IST
മലയാളി വാര്‍ത്ത

ചടയമംഗലത്ത് ഗൗരിനന്ദ വിവാദത്തിന് കാരണക്കാരനായയാള്‍ മോഷണക്കേസില്‍ പിടിയില്‍. ഇളമ്പഴന്നൂര്‍ ആനപ്പാറ സ്വദേശി ഷിഹാബുദ്ദീനാണ്​ പിടിയിലായത്​. ജൂലൈയില്‍ എ.ടി.എമ്മിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പൊലീസ് ഇയാള്‍ക്ക് പിഴ നല്‍കി. ഇതിനോട്​ പ്രതികരിച്ച ഗൗരിനന്ദ എന്ന പെണ്‍കുട്ടിക്കും പൊലീസ് പിഴനല്‍കിയത് ഏറെവിവാദം സൃഷ്​ടിച്ചിരുന്നു.ബാങ്കിനു മുന്നിൽ ക്യൂ നിന്നപ്പോൾ‌ പെറ്റി നൽകിയതുമായി ബന്ധപ്പെട്ടു ശിഹാബും പൊലീസ് തമ്മിൽ വാക്കുതർക്കം നടക്കുമ്പോഴാണ് ഗൗരിനന്ദ ഇടപെട്ടത്.

എന്നാൽ ഇപ്പോൾ സഹോദരൻ അബ്ദുൾ സലാമിന്റെ വീട്ടിൽ മോഷണം നടത്തിയതിന് ശിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുകയാണ്. അബ്ദുൾ സലാമിന്റെ വീടിന്റെ ടെറസ്സിന്റെ മുകളിൽ ഉണക്കി മൂന്നു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. തുടർന്ന് സലാം, കടക്കൽ പൊലീസിൽ പരാതി നൽകി.

ശിഹാബിനെ സംശയമുണ്ടെന്നു പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷണം പോയ ഒരു ചാക്ക് നെല്ല് ശിഹാബിന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തിൽ ശിഹാബ് കുരുമുളക് ഓട്ടോറിക്ഷയിൽ നിലമേൽ മുരുക്കുമണ്ണിൽ ഉള്ള കടയിൽ പതിനാലായിരം രൂപയ്ക്കു വിറ്റതായി കണ്ടെത്തി. പൊലീസ് ശിഹാബിനെ കടയിൽ എത്തിച്ചു കുരുമുളക് കണ്ടെടുത്തു. മുൻപ് സമാനമായ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ ശിഹാബെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends