ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് തുറന്ന ഫോര്‍ട്ട്‌കൊച്ചി മഹാത്മാഗാന്ധി കടപ്പുറത്ത് ഓണം ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ തിരക്ക്

ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് തുറന്ന ഫോര്‍ട്ട്‌കൊച്ചി മഹാത്മാഗാന്ധി കടപ്പുറത്ത് ഓണം ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ തിരക്ക്. നാട്ടുകാരും സമീപ ജില്ലകളില്‍നിന്നുള്ളവരും കുടുംബവുമായി തീരം കാണാനെത്തി.
തിരുവോണനാളില്‍ രാവിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും മറ്റും പരിശോധിച്ചാണ് കടപ്പുറത്തേക്ക് കടത്തിവിട്ടതെങ്കിലും തിരക്ക് കൂടിയതോടെ പരിശോധന നടത്തിയ പൊലീസുകാരും സ്ഥലംവിട്ടു.
ഏറെനാള്‍ വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞവര്‍ക്ക് ഓണക്കാലത്തെ ഇളവ് പ്രഖ്യാപനം ആശ്വാസമായി. എന്നാല്‍, നിയന്ത്രണങ്ങളും നിയമങ്ങളും മിക്കയിടത്തും പാളി. നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം കച്ചവടം ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു വഴിയോര, ചെറുകിട കച്ചവടക്കാര്‍.
കടപ്പുറം തുറന്നുവെന്നറിഞ്ഞതോടെ വലിയ പ്രതീക്ഷയോടെ രാജസ്ഥാനില്‍നിന്നുള്ള വഴിയോരക്കച്ചവടക്കാരും തിരിച്ചെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























