മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകം; ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍
ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കറിനെ (28) ആണ് ഇന്ന് രാവിലെ മുറിയിൽ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വീടിനു സമീപം ഇവര്‍ വാടകയ്ക്ക് നല്‍കിയ മറ്റൊരു വീടും ഉണ്ടായിരുന്നു. ആ വീട്ടിലെ മുറിയില്‍ എത്തിയാണ് വിഷ്ണു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴാണ് ആണ് തീ കൊളുത്തിയ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തിയത്. ഇവർ കതക് തകര്‍ത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു ഭാസ്‌ക്കര്‍ അവിവാഹിതനാണ്. അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ആഘാതത്തില്‍ ആണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുണ്ടായി.
ആത്മഹത്യ ചെയ്യാന്‍ എന്താണ് കാരണം എന്ന് കാര്യത്തില്‍ പൊലീസിന് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തത കൈവരൂ എന്ന് ഈസ്റ്റ് പൊലീസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. തുടര്‍ അന്വേഷണത്തിനായി വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഒന്നും തന്നെ വീട്ടില്‍നിന്ന് ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























