കോട്ടയത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല

കോട്ടയം മാങ്ങാനത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പൈങ്ങളത്ത് വിഷ്ണു ഭാസ്കര്‍ ആണ് മരണമടഞ്ഞത്. 28 വയസായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. വിഷ്ണുവിന്റെ കുടുംബാംഗങ്ങളെല്ലാം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. രാവിലെ വീടിനു ചേര്‍ന്നുള്ള ഇവരുടെ തന്നെ വാടക വീട്ടിലെ ഒരു മുറിയില്‍ കയറി കതകടച്ച ശേഷം വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് കരുതുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട് അയല്‍ക്കാര്‍ ഓടി വന്നപ്പോഴാണ് സംഭവം അറിയുന്നത്. ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം വ്യക്തമല്ല. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് മരണമടഞ്ഞ വിഷ്ണു. അവിവാഹിതനാണ്.
https://www.facebook.com/Malayalivartha

























