Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകൾ തുറക്കുന്നു; ദിനംപ്രതി വര്‍ധിക്കുന്ന രോഗ നിരക്ക് സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമാണെന്ന വാദവുമായി പിണറായി സര്‍ക്കാര്‍ രംഗത്ത്

23 AUGUST 2021 06:02 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുന്നു. കേരളത്തില്‍ അതിന്റെ ആലോചന പോലും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. ദിനംപ്രതി വര്‍ധിക്കുന്ന രോഗ നിരക്ക് സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമാണെന്നതാണ് സര്‍ക്കാരിന്റെ വാദം. ഈ വര്‍ഷവും പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലൂടെ പ്ലസ്ടു, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നടക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ നടത്താതെ എല്ലാവരെയും അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുകയാണ് ചെയ്തത്. ഇതു വിദ്യാഭ്യാസത്തിന്റെ പ്രൊഫഷണല്‍ രീതിയെ തകര്‍ക്കുമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നു.

 

 

 

പല സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ പഠന സൗകര്യമില്ല. മലയോര ഗ്രാമീണ മേഖലയില്‍ മൊബൈല്‍ സിഗ്‌നല്‍ പ്രശ്‌നമായി അവശേഷിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ വേറെയും.

ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ പ്രധാന പ്രശ്‌നങ്ങളാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അയല്‍ സംസ്ഥാനങ്ങളിലെല്ലാം ക്ലാസുകള്‍ ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

 

 

 

 

 

മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും കേരളത്തില്‍ സര്‍ക്കാരിനു മുന്നില്‍ കടമ്ബകളേറെ. ആദ്യഘട്ടത്തില്‍ ഒമ്ബതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് ആരംഭിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്‌കൂളുകളിലെ മുഴുവന്‍ സൗകര്യവും ഇവര്‍ക്കായി പ്രയോജനപ്പെടുത്തി ക്ലാസ് സുഗമമായി നടത്താനാകുമെന്നാണ് അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരാനാകും. അധ്യാപകര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കി ക്ലാസ് ആരംഭിക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രൈമറി വിദ്യാര്‍ഥികള്‍ പ്രതിരോധശേഷിയില്‍ മുന്നിലാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് അപ്രായോഗികമായതിനാല്‍ അവര്‍ക്ക് ക്ലാസ് തുടങ്ങുന്നത് തടസമായുണ്ട്.

 

 

 

 

ഒപ്പം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഒട്ടേറെ ആശങ്കകള്‍ സര്‍ക്കാരിനുമുന്നിലുണ്ട്. ഓണത്തിനു തൊട്ടുപിന്നാലെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പാണ് സര്‍ക്കാരിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം തന്നെ ദിനംപ്രതി ഉയരുന്ന കൊവിഡ് രോഗികളുടെ എണ്ണവും സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നു.

കോളജ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ അവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും ആദ്യ ഡോസു പോലും ഭൂരിഭാഗം പേര്‍ക്കും ലഭിച്ചിട്ടില്ല.

 

 

എല്‍പി, യുപി അധ്യാപകര്‍ക്കടക്കം മരുന്നു നല്‍കാനായി വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇപ്പോള്‍ വാക്‌സിന്‍ ധാരാളമായി ഉണ്ടെങ്കിലും അധ്യാപകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു തുടങ്ങിയിട്ടില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends