'നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്'; കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്; മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആലി മുസ്ലിയാരെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും അടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്നും അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്‍മാറണം വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനില്‍ക്കും യുവതലമുറയോട് ചെയ്യുന്ന അനീതിയാണെന്നും സാദിഖലി വ്യക്തമാക്കി. ബി.ജെ.പിയുടെ അജണ്ടയാണിതെന്നും രാജ്യം മാത്രമല്ല ലോകം തന്നെ ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ലെന്നും മനുഷ്യ മനസുകളിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























