'മാപ്പുപറഞ്ഞ് മക്കയില്‍ പോകുന്നതിന് പകരം ജന്മനാടിന് വേണ്ടി മരണം വരിച്ചയാളാണ് വാരിയന്‍കുന്നത്ത്'; ചരിത്രസത്യം ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ താന്‍ ആരോടും മാപ്പ് പറയില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്

മാപ്പുപറഞ്ഞാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി മക്കയിലേക്ക് നാടുകടത്താം എന്ന ബ്രിട്ടീഷുകാരുടെ വാഗ്ദാനം തള്ളിക്കളഞ്ഞ്, മരണം വരിച്ചയാളാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഭഗത് സിങ്ങിന്‍റെയും മരണത്തില്‍ സമാനതകളുണ്ട്. അത് ചരിത്ര വസ്തുതയാണ്. ആര്‍ക്കും നിഷേധിക്കാനാവില്ല -രാജേഷ് പറഞ്ഞു.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതിന് രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിരുന്നു. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍, ചരിത്രസത്യം ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ താന്‍ ആരോടും മാപ്പ് പറയില്ലെന്ന് രാജേഷ് വ്യക്തമാക്കി.
ബ്രിട്ടീഷുകാര്‍ വധശിക്ഷ നടപ്പാക്കുേമ്ബാള് തന്റെ മുന്നില്‍നിന്ന് െവടിവെയ്ക്കണമെന്ന് പറഞ്ഞയാളാണ് വാരിയന്‍കുന്നന്‍. വെടിവെച്ചാല്‍ മതിെയന്ന് പറഞ്ഞ് കത്തയച്ചയാളാണ് ഭഗത് സിങ്. മാപ്പുപറഞ്ഞാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി മക്കയിലേക്ക് നാടുകടത്താം എന്നായിരുന്നു ബ്രിട്ടീഷുകാര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍, അദ്ദേഹം തെരഞ്ഞെടുത്തത് മരണമായിരുന്നു. ''പുണ്യസ്ഥലമായ മക്ക എനിക്കിഷ്ടമാണ്. പക്ഷേ, ജനിച്ച് വളര്‍ന്ന ഈ മണ്ണില്‍ മരിക്കാനാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മക്കയും മരണവും ഇതില്‍ ഏതുവേണം എന്നുവന്നപ്പോള്‍, മാപ്പുപറഞ്ഞ് മക്കയില്‍ പോകുന്നതിനേക്കാള്‍ മരണം വരിക്കണം എന്ന് തെരഞ്ഞെടുത്തയാളാണ് വാരിയന്‍കുന്നത്ത് -എം.ബി. രാജേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























