Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

തിരയില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കടലില്‍ മുങ്ങിമരിച്ചു

23 AUGUST 2021 11:02 PM IST
മലയാളി വാര്‍ത്ത

അഴീക്കോട് മുനക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കടലില്‍ മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം എസ്.എന്‍. നഗര്‍ സ്വദേശി പനങ്ങാട്ട് വീട്ടില്‍ വേലായുധന്‍റെ മകന്‍ ഭരതന്‍ (50) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട്‌ അഞ്ച് മണിയോടെയായിരുന്നു സംഭവം. മതിലകം പുതിയകാവുള്ള സഹോദരിയുടെ വീട്ടില്‍ ഓണമാഘോഷിക്കാന്‍ എത്തിയതായിരുന്നു ഭരതനും കുടുംബവും. വൈകീട്ടോടെ ബന്ധുക്കളടക്കം പത്തോളം പേര്‍ വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് മുനക്കലിലെത്തി. കടലില്‍ കാര്യമായ തിരയുണ്ടായിരുന്നില്ലെങ്കിലും വെള്ളത്തിന്റെ പ്രകടമല്ലാത്ത ഉള്‍വലിവ് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച്‌ തീരത്തുണ്ടായിരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ലൈഫ് ഗാര്‍ഡ് വി.സി. പ്രതാപന്‍ പറഞ്ഞു.

തിരയില്‍പ്പെട്ട മൂത്ത മകന്‍ ഹരിപ്രസാദിനെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഭരതനും ബന്ധുക്കളായ മറ്റു രണ്ടുപേരും. ഇതിനിടെ തിരമാലകള്‍ക്കിടയില്‍പെട്ട ഭരതനും സഹോദരിയുടെ മകന്‍ കിരണും വെള്ളത്തില്‍ മുങ്ങിതാഴ്​ന്നു. അതേ സമയം മകനും മറ്റൊരു ബന്ധുവും സുരക്ഷിതമായി തിരിച്ച്‌ കയറി. ലൈഫ് ഗാര്‍ഡുകള്‍ ഭരതനെയും കിരണിനെയും കരക്കു കയറ്റി കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരതന്‍ മരിച്ചിരുന്നു.

ലൈഫ് ഗാര്‍ഡുകളായ വി.സി. പ്രതാപന്‍, പി.ബി. ഉമ്മര്‍, മത്സ്യബന്ധന തൊഴിലാളിയായ അബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഭരതന്‍. ഭാര്യ: ജിനി. മക്കള്‍: ഹരിപ്രസാദ്, ആനന്ദ് പ്രസാദ്, അമ്ബിളി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (16 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (9 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends