അഫ്ഗാന് പൂരം തീരുന്നില്ല... അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം; 31ന് അകം രാജ്യം വിടണം; സാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാന് പണം നല്‍കി ചൈന; സമവായങ്ങള്‍ മാറുന്നു

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ പ്രതാപ കാലം തീരുന്നു. ഈ മാസം 31ന് അകം യുഎസ് നാറ്റോ സേന അഫ്ഗാനിസ്ഥാന്‍ വിടണമെന്നു താലിബാന്‍ അന്ത്യശാസനം നല്‍കി.
31ന് അകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ആവശ്യമെങ്കില്‍ തീയതി നീട്ടുമെന്നു ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. ഇന്നുചേരുന്ന ജി7 രാജ്യങ്ങളുടെ വെര്‍ച്വല്‍ സമ്മേളനത്തില്‍ ഇക്കാര്യം അന്തിമമായി തീരുമാനിക്കും.
31നു വിദേശ സേന പോയശേഷവും മതിയായ രേഖകള്‍ ഉള്ളവര്‍ക്കു യാത്രാവിമാനങ്ങളില്‍ രാജ്യം വിടാന്‍ തടസ്സമുണ്ടാവില്ലെന്നു താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. എന്നാല്‍ വിദേശസൈന്യം തുടര്‍ന്നാല്‍ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കി.
പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. യുഎസ് സേനയെ സഹായിക്കുന്ന അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്കു പരുക്കേറ്റു. സുരക്ഷാചുമതലയുള്ള യുഎസ്-ജര്‍മന്‍ സൈനികര്‍ തിരികെ വെടിവച്ചു. അക്രമികള്‍ ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിനു പുറത്തു ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന താലിബാന്‍കാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
അതേസമയം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കീഴടങ്ങാതെ തുടരുന്ന പഞ്ച്ശീര്‍ പര്‍വതമേഖല പിടിച്ചെടുക്കാന്‍ താലിബാന്‍ പടനീക്കം ശക്തമാക്കി. വടക്കന്‍ സഖ്യം കഴിഞ്ഞയാഴ്ച പിടിച്ചെടുത്ത 3 വടക്കന്‍ ജില്ലകള്‍ തിരിച്ചുപിടിച്ചതായി താലിബാന്‍ അവകാശപ്പെട്ടു.
അതേസമയം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനു സാമ്പത്തിക സഹായം നല്‍കുമെന്ന സൂചന നല്‍കി ചൈന. യുദ്ധം നാശോന്മുഖമാക്കിയ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താന്‍ നീക്കം സഹായിക്കുമെന്നും ചൈന പ്രതികരിച്ചു. അഫ്ഗാനിലെ പ്രതിസന്ധികള്‍ക്കു കാരണം യുഎസിന്റെ ഇടപെടലുകളാണെന്നും രാജ്യത്തിന്റെ പുനരധിവാസത്തിനുവേണ്ടി ഒന്നും ചെയ്യാതെ പിന്‍വാങ്ങാന്‍ യുഎസിനു കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
യുഎസില്‍നിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതാകുന്ന പശ്ചാത്തലത്തില്‍, താലിബാന്‍ ചൈനയോടോ പാക്കിസ്ഥാനോടോ സഹായം തേടിയേക്കുമെന്നു അഫ്ഗാനില്‍നിന്നു നാടുവിട്ട മുന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്റെ പ്രസ്താവന വന്നിരുന്നു.
അഫ്ഗാനിലെ പ്രതിസന്ധികള്‍ക്കുള്ള പ്രധാന കാരണക്കാര്‍ യുഎസ് ആണ് എന്നാണ് വാങ് വെന്‍ബിന്‍ പ്രതികരിച്ചത്. ഒന്നും ചെയ്യാനാകാതെ ഈ സാഹചര്യത്തില്‍ അവര്‍ക്കു രാജ്യം വിടാനാകില്ല. യുഎസ് അവരുടെതന്നെ വാക്കുകളോടു നീതി പുലര്‍ത്തുമെന്നു കരുതാം. മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെ. അഫ്ഗാന്‍ ജനതയോടു ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്തെ അസന്തുലിതാവസ്ഥ അധികം വൈകാതെതന്നെ മാറുമെന്നാണു കരുതുന്നത്. അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടേണ്ടതുണ്ട്. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അഫ്ഗാനില്‍ സമാധാനം പുലര്‍ത്തുന്നതിനും ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ചൈനയും പങ്കു വഹിക്കുമെന്നും വാങ്ങ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























