പത്താംക്ലാസുകാരിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തി... കൊവിഡ് സ്ഥിരീകരിച്ചയുടന്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി മരിച്ചു... സഹോദരന്‍ ഒരാഴ്ചയായി കോവിഡ് ചികിത്സയിലാണ്

പത്താംക്ലാസുകാരിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തി... കൊവിഡ് സ്ഥിരീകരിച്ചയുടന്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി മരിച്ചു... സഹോദരന്‍ ഒരാഴ്ചയായി കോവിഡ് ചികിത്സയിലാണ്.
തൃക്കണ്ണമംഗല്‍ എസ്.കെ.വി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകളുമായ ഗൗതമിയാണ് (15) മരിച്ചത്.
സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കൊവിഡ് ചികിത്സയിലാണ്. ഇന്നലെ രാവിലെ ഗൗതമിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓടനാവട്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഗൗതമി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് ആറിന് കൊവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha

























